കണ്ണൂർ: സേവനം സൊസൈറ്റിയും കേരള മ്യൂറൽ പ്രിന്റിഗ് അസോസിയേഷനും ചേർന്ന് സ്കൂളുൾ -കോളേജ് - അഗതിമന്ദിരങ്ങളിൽ ക്ലബ്ബുക, കുടുംബശ്രീ എന്നിവിടങ്ങൾ കേന്ദീകരിച്ച്നൈപുണ്യവികസന വർഷം 2026 നടത്തുന്നു. നൈപുണ്യം വികസിപ്പിക്കുന്നതിനുതകുന്ന ക്ലാസുകൾ ഫെവിക്കിൽഎന്ന കമ്പനിയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് സംഘാടകർ പറഞ്ഞു. ഫാബ്രിക് പെയ്ന്റിങ്ങ്, പോസ്റ്റ് പെയ്ന്റിങ്ങ്, വെജിറ്റബിൾ പ്രിന്റിങ്ങ് എന്നിവയാണ്നടത്തുന്നത് .സ്കൂൾ .തലങ്ങളിൽശാസ്ത്ര മേളകളിൽ ഈപറഞ്ഞക്ലാസുകൾ ഒരു വിഷയമായി ഉൾപ്പെടുത്തിയിട്ടുണ്ട്. ക്ലാസുകൾ ആവശ്യമായ സ്കളുകൾക്കും ഇവരുമായി ബന്ധപ്പെടാവുന്നതാണ്. ഫിബ്ര: 20 മുതൽ മൂന്നു ദിവസങ്ങളിലായി മഹാത്മാ മന്ദിരത്തിൽ ഫാബ്രിക് പെയ്ന്റിങ് വർക്ക് ഷോപ്പുംമൂന്നു ദിവസത്തെ ക്ലാസുംകുറഞ്ഞ ഫീസിൽ നൽകും. കൂടാതെ മൂന്നു ദിവസങ്ങളിലും അവരുടെ ഉൽപ്പന്നങ്ങൾ വിൽക്കുവാനായി സ്റ്റാളുകളും ഒരുക്കും. അതോടൊപ്പം സൊസൈറ്റി ഓഫീസിൽ പാട്ട്ക്ലാസും ആഴ്ചയിൽ മൂന്നു ദിവസങ്ങളിലായി നടത്തി വരുന്നുണ്ട്.കൂടുതൽ വിവരങ്ങൾക്ക് 9747 304067 നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.പത്രസമ്മേളനത്തിൽ ഭാരവാഹികളായ സി ധീരജ് , സി കെ രൂപേശൻ, ജീന സജിത്, കാർത്തിക് നായർ , ദീപക് സദാനന്ദൻ എന്നിവർ പങ്കെടുത്തു.
.jpg)



Post a Comment