ഇസ്ലാമാബാദിലെ ഒരു പള്ളിയിൽ നടന്ന ഭീകരമായ ചാവേർ ആക്രമണവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പാകിസ്ഥാൻ പൊലീസ് അറസ്റ്റ് ചെയ്തു. ഖൈബർ പഖ്തൂൺഖ്വയിലെ പെഷവാറിൽ നിന്നാണ് രണ്ട് പുരുഷന്മാരെയും ഒരു സ്ത്രീയെയും സുരക്ഷാസേന കസ്റ്റഡിയിൽ എടുത്തത്. വെള്ളിയാഴ്ച രാത്രി നടത്തിയ പ്രത്യേക ഓപ്പറേഷനിലാണ് ഇവർ പിടിയിലായത്. അറസ്റ്റിലായവരിൽ ചാവേർ ബോംബറുടെ രണ്ട് സഹോദരന്മാരും ഉൾപ്പെടുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.ഇസ്ലാമാബാദിലെ തർലായ് പ്രദേശത്തെ ഇമാം ബർഗ ഖസർ-ഇ-ഖാദിജത്തുൽ കുബ്ര പള്ളിയിൽ വെള്ളിയാഴ്ച പ്രാർത്ഥനയ്ക്കിടെയായിരുന്നു ആക്രമണം. ഔദ്യോഗിക കണക്കുകൾ പ്രകാരം 31 പേർ കൊല്ലപ്പെടുകയും 169 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അനൗദ്യോഗികമായി മരണസംഖ്യ 69 ആയി ഉയർന്നുവെന്നാണ് റിപ്പോർട്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തു. 2008-ലെ മാരിയറ്റ് ഹോട്ടൽ സ്‌ഫോടനത്തിന് ശേഷം തലസ്ഥാനത്ത് നടന്ന ഏറ്റവും മാരകമായ ആക്രമണമാണിതെന്ന് സുരക്ഷാ ഏജൻസികളും സ്ഥിരീകരിച്ചിരുന്നു. നിഷ്ഠൂരമായ ആക്രമണത്തിൽ മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് ഇസ്ലാമാബാദിലെ അധികാരികൾ പറയുന്നത്.

.jpg)

إرسال تعليق