ബ്ലോക്ക് പഞ്ചായത്ത് വർക്കിംഗ് ഗ്രൂപ്പ് ജനറൽ ബോഡിയോഗം ചേർന്നു.


ഇരിക്കൂർ: ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് 2026 27 വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് വർക്കിംഗ് ഗ്രൂപ്പ് ജനറൽബോഡി യോഗം ചേർന്നു. ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി കെ സുലേഖ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ വി അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എം വിനോദൻ സ്വാഗതം പറഞ്ഞു. ആസൂത്രണ സമിതി ഉപാധ്യക്ഷൻ തുളസീധരൻ മാസ്റ്റർ പദ്ധതി ആസൂത്രണത്തെ സംബന്ധിച്ച് വിശദീകരിച്ചു. സ്ഥിരംസമിതി അധ്യക്ഷന്മാരായ ബി ഷംസുദ്ദീൻ ആർ നന്ദിനി, സൗമിനി ടീച്ചർ സംസാരിച്ചു. പ്ലാൻ കോഡിനേറ്റർ എം ആർ ശുഭ നന്ദി പറഞ്ഞു ഗ്രൂപ്പ് ചർച്ചയും പദ്ധതി നിർദ്ദേശങ്ങളുടെ അവതരണവും നടത്തി.



إرسال تعليق

0 تعليقات