വണ്ടാനം മെഡിക്കൽ കോളേജിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ കേസെടുത്ത് പൊലീസ്. ഡോക്ടർ ലളിതാംബികയ്ക്കെതിരെയാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്. ഉഷയുടെ ബന്ധുവിന്റെ പരാതിയിലാണ് പൊലീസ് നടപടി.അതേസമയം, ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ രണ്ടുപേരെ സസ്‌പെൻഡ് ചെയ്തിരുന്നു. ശസ്ത്രക്രിയ ടീമിൽ ഉൾപ്പെട്ടിരുന്ന ഡോക്ടറിനെയും നഴ്സിനെയുമാണ് സസ്പെൻഡ് ചെയ്തത്. ശസ്ത്രക്രിയ നടത്തിയ ഡോ. ഷാഹിദ, മെഡിക്കൽ കോളേജ് നഴ്സിംഗ് ഓഫീസർ ധന്യ പി എസ് എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. ആലപ്പുഴ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ സമർപ്പിച്ചിട്ടുള്ള പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. കുറ്റക്കാർക്കെതിരെ തക്കതായ നടപടിയുണ്ടാകുമെന്ന് മന്ത്രി വീണാ ജോർജ് വ്യക്തമാക്കിയിരുന്നു
വണ്ടാനം മെഡിക്കൽ കോളേജിൽ കത്രിക കുടുങ്ങിയ സംഭവം; ഡോക്ടർക്കെതിരെ കേസെടുത്ത് പൊലീസ്
WE ONE KERALA
0
.jpg)



Post a Comment