കോഴിക്കോട് യൂത്ത് കോൺഗ്രസിൽ കൂട്ടരാജി; ചെറുവണ്ണൂർ മണ്ഡലം കമ്മിറ്റി അധ്യക്ഷൻ ഉൾപ്പടെ 24 പേർ രാജിവെച്ചു

 


കോഴിക്കോട് യൂത്ത് കോൺഗ്രസ്‌ ചെറുവണ്ണൂർ മണ്ഡലം കമ്മിറ്റി അധ്യക്ഷൻ ഉൾപ്പടെ 24 പേർ രാജിവെച്ചു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അസീം മാളിയേക്കൽ നേതൃത്വത്തിന് രാജിക്കത്ത് കൈമാറി.കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ഷഫ്നാസ് അലി വൻകിട മുതലാളിമാരുടെ കൈയിൽ നിന്നും പണം വാങ്ങി പ്രസ്ഥാനത്തെ വഞ്ചിച്ചു എന്നാണ് രാജി വെച്ചവരുടെ ആരോപണം. വി ഡി സതീശന്റെ പുതുയുഗ യാത്ര ജില്ലയിലൂടെ കടന്നു പോയി ദിവസങ്ങൾ മാത്രം ഉണ്ടായ ഈ രാജിയിൽ ജില്ല കോൺഗ്രസ് നേതൃത്വവും ആശങ്കയിലാണ്.



Post a Comment

Previous Post Next Post

AD01