കാട്ടാമ്പള്ളി : ആറുവരി ദേശീയ പാതയിലേക്ക് എൻട്രിയും എക്സിറ്റും ആവശ്യപ്പെട്ട് നാട്ടുകാരുടെയും ബിജെപി ചിറക്കൽ മണ്ഡലം കമ്മിറ്റിയുടെയും പരാതി ബിജെപി കണ്ണൂർ നോർത്ത് ജില്ലാ പ്രസിഡൻറ് കെ കെ വിനോദ് കുമാറിന് സമർപ്പിച്ചു. എൻ എച്ച് 66 സന്ധിക്കുന്ന കാട്ടാമ്പള്ളി - പുതിയതെരു റോഡിൽ കോട്ടക്കുന്ന് എൻട്രിയും എക്സിറ്റും സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. മേലെ ചൊവ്വ - മട്ടന്നൂർ റോഡിൽ മുണ്ടയാട് എൻട്രിയും എക്സിറ്റും ഇല്ല.
എൻഎച്ച് 66 നിർമ്മാണവുമായി ബന്ധപ്പെട്ട് കലക്ടറേറ്റിൽ പലതവണ ചേർന്ന വികസന സമിതി യോഗത്തിൽ ഇത്തരം ആവശ്യം ഉന്നയിക്കാത്തതാണ് പ്രശ്നത്തിന് കാരണമായിട്ടുള്ളതെന്ന് ബിജെപി കണ്ണൂർ നോർത്ത് ജില്ലാ പ്രസിഡണ്ട് കെ കെ വിനോദ് കുമാർ പറഞ്ഞു. എൻട്രിയും എക്സിറ്റും എന്ന ആവശ്യം നേരത്തെ ഉന്നയിച്ചിരുന്നെങ്കിൽ ഈ രണ്ടു സ്ഥലങ്ങളിലും യാഥാർത്ഥ്യമാകുമായിരുന്നു. വികസന സമിതി യോഗത്തിൽ സ്ഥലം എംഎൽഎ മാർ ഇത് സംബന്ധമായ ആവശ്യം ഉന്നയിച്ചില്ല. കീച്ചേരി കഴിഞ്ഞാൽ താഴെ ചൊവ്വ ബൈപ്പാസിൽ മാത്രമേ നിലവിൽ എൻട്രിയും എക്സിറ്റും ഉള്ളൂ. കോട്ടക്കുന്നും മുണ്ടയാടും എൻട്രിയും എക്സിറ്റും സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗട്കരിക്കും രാജ്യസഭാ എം പി, സി സദാനന്ദൻ മാസ്റ്റർക്കും നിവേദനം നൽകിയതായി കെ കെ വിനോദ് കുമാർ പറഞ്ഞു.
.jpg)


Post a Comment