ഇരിട്ടി: കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ പരിശോധനയില്‍ കേരളത്തിലെ മികച്ച പൊലീസ് സ്റ്റേഷനായി തിരഞ്ഞെടുക്കപ്പെട്ട ഇരിട്ടി പോലീസ് സ്റ്റേഷന്‍ ഓഫീസര്‍മാരെ ഇരിട്ടി സീനിയർ ചേമ്പർ ആദരിച്ചു. ചേമ്പർ പ്രസിഡന്റ് ജോയ് പടിയൂർ, ദേശീയ സമിതി അംഗം ഡോ ജി ശിവരാമകൃഷ്ണൻ, സെക്രട്ടറി ഹസ്സൻ എ കെ, ജയൻ വി എസ്, കെ സുരേഷ് ബാബു, അനീഷ് രാജൻ, പ്രദീപ് കുമാർ കക്കറയിൽ എന്നിവരിൽ നിന്നു പ്രിൻസിപ്പൽ എസ് ഐ കെ ഷറഫുദീൻ സബ് ഇൻസ്‌പെക്ടർമാരായ ടി ജി അശോകൻ രജിത്ത് ഒ എന്നിവർ പുരസ്‌കാരം ഏറ്റു വാങ്ങി. സ്റ്റേഷനിലെ സേനാംഗങ്ങൾ പങ്കെടുത്തു.
.jpg)


Post a Comment