‘ആയുർവേദ മേഖലയിൽ യശസ്സ് നേടിയ നാടാണ് കേരളം’: മുഖ്യമന്ത്രി


ആയുർവേദ മേഖലയിൽ യശസ്സ് നേടിയ നാടാണ് കേരളമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബ്രിട്ടീഷ് കാലത്ത് ആയുർവേദം സ്തംഭിച്ചു. ചികിത്സിക്കാൻ വൈദഗ്ദ്യമുള്ള നാട്ടു വൈദ്യൻമാർ എല്ലായിടത്തും ഉണ്ടായിരുന്നു. ആയുർവേത്തിന് കാലാനുസൃതമായ വളർച്ച ഉണ്ടായില്ല എന്നും മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂരിൽ അന്താരാഷ്ട്ര ആയുർവേദ ഗവേഷണ കേന്ദ്രം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഗവേഷണം ഇല്ലാതിരുന്നതാണ് ആയുർവേദത്തിൽ വളർച്ചയില്ലാത്തിന് കാരണമായത്. പലവിധ അറിവുകളും നഷ്ടപ്പെടുപോയി. ആധുനിക ചികിത്സാരംഗത്തുള്ളവർക്ക് ആയുർവേദത്തോട് പ്രത്യേക മനോഭാവമാണ്. അവർ ആയുർവേദത്തെക്കുറിച്ച് തെറ്റായ കാര്യങ്ങൾ പ്രചരിപ്പിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.



إرسال تعليق

0 تعليقات