ജില്ലയില്‍ സ്ഥാനമൊഴിഞ്ഞ കുടുംബശ്രീ സി ഡി എസ് ചെയര്‍പേഴ്സണ്‍മാര്‍ക്ക് യാത്രയയപ്പ് നല്‍കി. കുടുംബശ്രീ ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ എം.വി ജയന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലയിലെ 81 സി.ഡി.എസുകളില്‍ രണ്ട് തവണ സി ഡി എസ് ചെയര്‍പേഴ്സണായി സേവനമനുഷ്ഠിച്ച 61 പേരാണ് സ്ഥാനമൊഴിഞ്ഞത്. കണ്ണൂര്‍ ശിക്ഷക് സദനില്‍ നടന്ന പരിപാടിയില്‍ സിനിമാ സീരിയല്‍ താരം പി.പി കുഞ്ഞികൃഷ്ണന്‍ മുഖ്യാതിഥിയായി ചെയര്‍പേഴ്സണ്‍മാര്‍ക്ക് സ്നേഹോപഹാരം നല്‍കി. പുതുതായി നിയമിക്കപ്പെട്ട ചെയര്‍പേഴ്സണ്‍മാര്‍ ഫെബ്രുവരി 26 വ്യാഴാഴ്ച ചുമതല ഏല്‍ക്കും.
സി ഡി എസ് ചെയര്‍പേഴ്സണ്‍മാര്‍ക്ക് യാത്രയയപ്പ് നല്‍കി
WE ONE KERALA
0
.jpg)


إرسال تعليق