കോഴിക്കോട് വലിയങ്ങാടിയിൽ കെട്ടിടത്തിൻ്റെ സ്ലാബ് തകർന്നുവീണു; രണ്ട് ചുമട്ടു തൊഴിലാളികൾക്ക് ദാരുണാന്ത്യം


കോഴിക്കോട് വലിയങ്ങാടിയിൽ കെട്ടിടത്തിൻ്റെ സ്ലാബ് തകർന്ന് വീണ് അപകടം. അപകടത്തിൽ രണ്ട് മരണം. അപകടത്തിൽ അഞ്ച് പേർക്കാണ് പരുക്കേറ്റത്. അതിൽ രണ്ട് പേർ മരിച്ചു. പരുക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രണ്ട് പേർ മരിക്കുകയായിരുന്നു. പഴയ പാസ്പോർട്ട് ഓഫീസ് കെട്ടിടത്തിൻ്റെ സ്ലാബാണ് ഇടിഞ്ഞു വീണത്. പരുക്കേറ്റവർ ചുമട്ട് തൊഴിലാളികൾ ആണെന്നാണ് വിവരം. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് അപകടം ഉണ്ടായത്.



إرسال تعليق

0 تعليقات