വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പയ്യന്നൂര്‍ കോളേജില്‍ നടക്കുന്ന വിദ്യാഭ്യാസ പ്രദര്‍ശനത്തില്‍ ഹരിത കേരള മിഷന്റെ 'പച്ചത്തുരുത്ത്' സ്റ്റാള്‍ ശ്രദ്ധേയമാകുന്നു. വിവിധ പച്ചത്തുരുത്തുകളെക്കുറിച്ചുള്ള വിവരങ്ങൾ, വാട്ടര്‍ വളണ്ടിയര്‍ പദ്ധതി, മൈക്രോ പ്ലാസ്റ്റിക് പഠനങ്ങള്‍, ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ എന്നിവയും നവ കേരളത്തിന്റെ പരിസ്ഥിതി കാഴ്ചപ്പാടുകള്‍ പൂര്‍ണമായും മനസ്സിലാക്കി നല്‍കുന്നവയാണ് സ്റ്റാൾ.ഹരിത കേരള മിഷനും പയ്യന്നൂര്‍ കോളേജ് ഗ്രീന്‍ ബ്രിഗേഡും നാഷണല്‍ സര്‍വീസ് സ്‌കീമും സംയുക്തമായി നടത്തിയ പ്രവര്‍ത്തനങ്ങളും നേട്ടങ്ങളും സ്റ്റാളിലെ മറ്റൊരു പ്രധാന ആകര്‍ഷണമാണ്. മാടായിപ്പാറ ശുചീകരണം, ജലമാണ് ജീവന്‍ പദ്ധതി, തണ്ണീര്‍ത്തട പരിപാലനം, ഹരിതകര്‍മസേനയോടൊപ്പമുള്ള എന്‍.എസ്.എസ് പ്രവര്‍ത്തനങ്ങള്‍, പ്ലാസ്റ്റിക് വേര്‍തിരിച്ചറിയല്‍, കെ.എസ്.ആര്‍.ടി.സി സര്‍വേ റിപ്പോര്‍ട്ട്, തുമ്പൂര്‍മുഴി പ്രവര്‍ത്തനം, ഇനോക്കുലം നിര്‍മാണം തുടങ്ങിയവയുടെ മോഡലുകളും പത്രറിപ്പോര്‍ട്ടുകളും സ്റ്റാളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ജില്ലയില്‍ പൂര്‍ണ ജല സാക്ഷരത ഉറപ്പുവരുത്തുന്നതിന് നടത്തുന്ന വാട്ടര്‍ വളണ്ടിയര്‍ ക്യാമ്പയിന്റെ സന്നദ്ധ പ്രവര്‍ത്തക രജിസ്‌ട്രേഷനും സ്റ്റാളില്‍ നടക്കുന്നുണ്ട്. ഫെബ്രുവരി 23 മുതല്‍ 25 വരെ നടക്കുന്ന ദേശീയ പരിസ്ഥിതി സമ്മേളനത്തിലെ യൂത്ത് സമ്മിറ്റില്‍ പങ്കെടുക്കാന്‍ ജില്ലയില്‍ നിന്ന് തെരഞ്ഞെടുത്തത് പയ്യന്നൂര്‍ കോളേജിലെ ഗ്രീന്‍ ബ്രിഗേഡ് ടീമിനെയാണ്. പയ്യന്നൂര്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. വി.എം സന്തോഷ് ഉദ്ഘാടനം ചെയ്തു. ഐ ക്യു എ സി കോ ഓര്‍ഡിനേറ്റര്‍ ഡോ. വി പ്രകാശ്, ഹരിത കേരളം മിഷന്‍ ബ്ലോക്ക് കോ ഓര്‍ഡിനേറ്റര്‍മാരായ പി അരുള്‍, ശ്രീരാഗ് രമേശ്, പയ്യന്നൂര്‍ കോളേജ് ഗ്രീന്‍ ബ്രിഗേഡ് കോ ഓര്‍ഡിനേറ്റര്‍ ഡോ. ടി.വി സുരേഖ, എസ് പ്രമോദ് എന്നിവര്‍ പങ്കെടുത്തു.
പയ്യന്നൂര്‍ കോളേജ് വജ്രജൂബിലി; ശ്രദ്ധേയമായി പച്ചത്തുരുത്ത് സ്റ്റാൾ
WE ONE KERALA
0
.jpg)


Post a Comment