കല്ലിൽ താഴെയുള്ള ഇന്ത്യൻ നാഷണൽ കോൺഗ്രസ് കമ്മിറ്റി ഓഫീസ് കത്തിച്ചു.


കോടിയേരി:  കല്ലിൽ താഴെയുള്ള ഇന്ത്യൻ നാഷണൽ കോൺഗ്രസ് കമ്മിറ്റി ഓഫീസ് കത്തിച്ചു. സംഭവത്തിനു പിന്നിൽ സി പി എമ്മാണെന്ന് കോൺഗ്രസ് ആരോപിച്ചു. ഇന്നലെ രാത്രി 10.30 ഓടെയാണ് ഓഫീസിനു നേരെ ആക്രമണം നടന്നത്. ഓഫീസിൻ്റെ വാതിൽ പൊളിച്ച് അകത്ത് കടന്ന അക്രമി സംഘം തീയ്യിടുകയായിരുന്നു. തലശ്ശേരിയിൽ നിന്നും ഫയർ ഫോഴ്സ് എത്തിയാണ് തീയ്യണച്ചത്. ഓഫീസിൽ സൂക്ഷിച്ച ഫയലുകൾ, ദേശീയ പതാക, പാർട്ടി കൊടികളും കത്തി നശിച്ചു. ഓഫീസിലെ ടെലിവിഷനും താഴെക്കെറിഞ്ഞ നിലയിലാണ്. കെട്ടിടത്തിൻ്റെ മേൽക്കൂര കത്തി ചാമ്പലായി. ചുവരുകളിൽ നിന്നും സിമൻ്റുകൾ അടർന്നു വീണു. ഫർണ്ണിച്ചറുകളും നശിച്ചിട്ടുണ്ട്. ഏകദേശം 5 ലക്ഷത്തോളം രൂപയുടെ നാശനഷ്ടം ഉണ്ടായിട്ടുണ്ട്. സംഭവത്തിൽ കെ പി സി സി മെമ്പർ വി രാധാകൃഷ്ണൻ മാസ്റ്റർ, ഡി സി സി സെക്രട്ടറി വി സി പ്രസാദ്, യു ഡി എഫ് മണ്ഡലം ചെയർമാൻ കെ ഖാലിദ് മാസ്റ്റർ, പി ദിനേശൻ, അനീഷ് ബാബു, സി പി പ്രസിൽ ബാബു, ടി പി പ്രേമനാഥൻ മാസ്റ്റർ, ടി എച്ച് നാരായണൻ, ഇ വിജയ കൃഷ്ണൻ, കെ ജയരാജൻ, വി ദിവാകരൻ മാസ്റ്റർ, ടി പി സുരേന്ദ്രൻ, മഹിള കോൺഗ്രസ് പ്രസിഡൻ്റ് ദീപ സുരേന്ദ്രൻ, ഷീബ പ്രസിൽ ബാബു, വി കെ സുചിത്ര, കെ എസ് യു കോടിയേരി മണ്ഡലം പ്രസിഡൻ്റ് എം കെ അനിരുദ്ധ് തുടങ്ങിയ നേതാക്കൾ സന്ദർശിച്ചു.



Post a Comment

Previous Post Next Post

AD01