വിരണ്ടോടിയകാട്ടുപോത്ത് ബൈക്ക് ഷോറൂമിൽ പാഞ്ഞുകയറി മുൻവശത്തെ ചില്ലും ഫർണിച്ചറുകളും തകർത്തു

 


കണ്ണൂർ :കൂത്തുപറമ്പ് പുറക്കളത്ത് വിരണ്ടോടിയ കാട്ടുപോത്ത് പൂട്ടിയിട്ട ബൈക്ക് ഷോറൂമിലേക്ക് പാഞ്ഞു കയറി. ഷോറൂമിന് മുന്നിലെ ഗ്ലാസും ഷോറൂമിനകത്തെ ഫർണിച്ചറുകളും കാട്ടുപോത്ത് തകർത്തു. പുറക്കളത്തെ ഹീറോ ഹോണ്ട ബൈക്ക് ഷോറൂമിലേക്കാണ് കാട്ടുപോത്ത് പാഞ്ഞു കയറിയത്. സമീപത്തുണ്ടായിരുന്ന ആളുകൾ ബഹളം വെച്ചതോടെ കാട്ടുപോത്ത് ഓടിപ്പോയി. കണ്ണവം ഫോറസ്റ്റ് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി.



Post a Comment

Previous Post Next Post

AD01