കേരളത്തോട് കടുത്ത അവഗണന തുടരുന്നു; മന്ത്രി പി രാജീവ്


കേന്ദ്രമൊരു അതിവേഗ റെയില്‍ കൊണ്ടുവരുന്നു, ഇ ശ്രീധരനെപ്പോലൊരാള്‍ അതിന്റെ ചുമതലയില്‍ വരുന്നു. അങ്ങനെയുള്ളപ്പോള്‍ അതിവേഗ റെയിലുമായി ബന്ധപ്പെട്ടൊരു പ്രഖ്യാപനം കേരളം നടത്തേണ്ടതുണ്ടായിരുന്നോ എന്ന് ചോദ്യമുയര്‍ന്നിരുന്നു. പ്രതിപക്ഷ നേതാവുള്‍പ്പടെ കേന്ദ്രത്തിന്റെ പദ്ധതി സ്വാഗതം ചെയ്യുന്നെന്ന് പറഞ്ഞു. ബജറ്റ് വരുമ്പോള്‍ ഔദ്യോഗിക റെയില്‍ ഇടനാഴി കേരളത്തിന് വരികയും അതിന്റെ സ്‌പെഷ്യല്‍ ഓഫീസറായി ശ്രീധരന്‍ സാറിനെ ചുമതലപ്പെടുത്തുകയും ചെയ്താല് പൂര്‍ണമായും അതിന്റെ കൂടെ നില്‍ക്കുമെന്ന് അന്ന് ഞാന്‍ പറഞ്ഞതാണ്. അതുമായി ബന്ധപ്പെട്ട് ഒരു പരാമര്‍ശവും ഉണ്ടായില്ലെന്ന് മാത്രമല്ല, ഏഴെണ്ണം പ്രഖ്യാപിച്ചിട്ടും കേരളത്തെ പരിഗണിച്ചില്ല – മന്ത്രി പറഞ്ഞു.



إرسال تعليق

0 تعليقات