ഇറാനിൽ ഇസ്രായേൽ ആക്രമണം; ടെഹ്റാനിൽ മൂന്നു തവണ സ്ഫോടനങ്ങള്‍, വ്യോമാതിർത്തി അടച്ചു


ഇറാനെതിരെ ഇസ്രായേലിന്റെ അപ്രതീക്ഷിത ആക്രമണം. ഇന്ന് രാവിലെയാണ് ഇറാനെതിരെ ഇസ്രായേൽ പ്രതിരോധ സേന അപ്രതീക്ഷിതമായ ആക്രമണം നടത്തിയത്. ടെഹ്‌റാനിൽ സ്ഫോടന ശബ്ദങ്ങൾ കേട്ടതായി ഇറാനിയൻ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എല്ലാവരും സുരക്ഷിത സ്ഥാനങ്ങളിൽ തുടരണമെന്ന് ഐഡിഎഫ് പൗരന്മാർക്ക് മുന്നറിയിപ്പ് നൽകി. “ഇസ്രായേലിലേക്ക് മിസൈലുകൾ വിക്ഷേപിക്കപ്പെടാനുള്ള സാധ്യത കണക്കിലെടുത്ത് പൊതുജനങ്ങളെ സജ്ജരാക്കുന്നതിനുള്ള മുൻകരുതൽ മുന്നറിയിപ്പാണിത്.” ഐഡിഎഫ് പറഞ്ഞു. ഇറാനിൽ നിന്നുള്ള ആക്രമണങ്ങള്‍ ഒ‍ഴിവാക്കാനുള്ള ശ്രമങ്ങ‍ള്‍ തുടങ്ങിയിട്ടുണ്ട്. ഈ ആക്രമണങ്ങളിൽ അമേരിക്കയ്ക്കും പങ്കുണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി ടെഹ്‌റാനിലില്ലെന്നും അദ്ദേഹത്തെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയെന്നും ഒരു ഇറാനിയൻ ഉദ്യോഗസ്ഥൻ റോയിട്ടേഴ്സിനോട് സ്ഥിരീകരിച്ചു. ആക്രമണങ്ങളെത്തുടർന്ന് ഇസ്രായേൽ വ്യോമാതിർത്തി അടച്ചു. മാസങ്ങളായി ആസൂത്രണം ചെയ്ത ഈ ഓപ്പറേഷന്റെ സമയം ആഴ്ചകൾക്ക് മുമ്പ് തന്നെ നിശ്ചയിച്ചിരുന്നതായി ഒരു ഇസ്രായേൽ സുരക്ഷാ ഉദ്യോഗസ്ഥൻ റോയിട്ടേഴ്സിനോട് പറഞ്ഞു.



Post a Comment

أحدث أقدم

AD01