ആനന്ദരാവുകൾ ഒരുക്കി നൃത്ത സംഗീത മെഗാ ഷോകൾ


ആന്തൂരിൽ നടക്കുന്ന തദ്ദേശദിനാഘോഷത്തിന്റെ മൂന്നാം ദിനത്തിൽ ആന്തൂർ മുൻസിപ്പൽ സ്റ്റേഡിയത്തിലും കണ്ണൂർ എഞ്ചിനീയറിംഗ് കോളേജ് സ്റ്റേഡിയത്തിലുമായി വിവിധ സാംസ്ക്കാരിക പരിപാടികളും മെഗാ കൾച്ചറൽ ഷോയും അരങ്ങേറി. അന്തൂർ മുൻസിപ്പൽ സ്റ്റേഡിയത്തിൽ പ്രശസ്ത ചലച്ചിത്ര  നടിയും നർത്തകിയുമായ രമ്യാ നമ്പീശൻ്റെ ധ്വനിതരംഗ് നൃത്തസംഘത്തിൻ്റെ പ്രകടനം കാണികളെ ആവേശഭരിതരാക്കി. കർണാടക സംഗീതത്തിൻ്റെ അകമ്പടിയോടെ ആരംഭിച്ച നൃത്തപരിപാടി  മനോഹരമായ ക്ലാസിക്കൽ നൃത്തച്ചുവടുകളുമായി കാണികളുടെ ഹൃദയം കവർന്നു. മാങ്കോസ്റ്റീൻ ക്ലബ്ബിൻ്റെ ബാൻഡ് സംഗീതം  യുവാക്കളും മുതിർന്നവരും ഒരുപോലെ ആസ്വദിച്ചു. കണ്ണൂർ എഞ്ചിനീയറിംഗ് കോളേജ് സ്റ്റേഡിയത്തിൽ  നടന്ന മെഹന്തി  മത്സരമായിരുന്നു  പ്രധാന ആകർഷണം. 18 ടീമുകൾ മത്സരിച്ച മെഹന്തി ഫെസ്റ്റ് മത്സരത്തിൽ കാടാച്ചിറയിലെ ഷെഹ്സ ഷെറിൻ ഒന്നാമതായി. ചെറുതാഴം സ്വദേശി  ഫാത്തിമ ജുമാന , ഇരിക്കൂർ സ്വദേശി പി കെ ഫാത്തിമ തോബ എന്നിവർ  രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. കോളേജ് സ്റ്റേഡിയം വേദിയിൽ നടന്ന സാംസ്കാരികോത്സവത്തിൽ ജില്ലയിലെ വിവിധ കലാ സാംസ്കാരിക സംഘടനകളുടെയും, വായനശാലകളുടേയും നേതൃത്വത്തിൽ  സംഗീത, നൃത്ത പരിപാടികൾ അരങ്ങേറി.



Post a Comment

Previous Post Next Post

AD01