ബംഗാളിൽ ബാബരി മസ്ജിദ് പള്ളി പണിയുന്നത് നിരോധിക്കണമെന്ന ഹര്‍ജി തള്ളി സുപ്രീം കോടതി


ബം​ഗാളിലെ ബാബരി മസ്ജിദ് പണിയണത് നിരോധിക്കണമെന്ന ​​ഹർജി സിപ്രീം കോടതി തള്ളി. പള്ളി നിര്‍മിക്കുന്നത് തടയാനാകില്ലെന്ന് കോടതി പറഞ്ഞു. ബാബര്‍ ഹിന്ദു വിരുദ്ധ അക്രമി എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി നൽകിയിരുന്നത്. ജസ്റ്റിസുമാരായ വിക്രം നാഥും സന്ദീപ് മേത്തയും അടങ്ങിയ ബെഞ്ചാണ് കേസ് തള്ളിയത്. പശ്ചിമ ബംഗാളിലെ മുർഷിദാബാദിൽ ബാബറി മസ്ജിദിന്റെ മാതൃകയിലുള്ള പള്ളിയുടെ നി‌ർമാണം. കഴിഞ്ഞ വർഷം ഡിസംബർ ആറിനാണ് പള്ളിയുടെ തറക്കല്ലിട്ടത്. അതേസമയം, ബാബറി മസ്ജിദ് ഒരിക്കലും പുനർനിർമിക്കില്ലെന്ന ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രസ്താവനക്കെതിരെ കബീർ രംഗത്തെത്തിയിരുന്നു. വലിയ വിവാദങ്ങളായിരുന്നു പള്ളിയുടെ നിർമാണവുമായി ബന്ധപ്പെട്ട് നടന്ന് കൊണ്ടിരുന്നത്. ഒടിവിലാണ് ഇപ്പോൾ സുപ്രീം കോടതി അന്തിമ തീരുമാനം വിഷയത്തിൽ എടുത്തിരിക്കുന്നത്. ഫെബ്രുവരി 11 നാണ് നിർമാണ പ്രവർത്തികൾ ഇവിടെ അരംഭിച്ചിരുന്നത്. എന്നാൽ ഇത് നിരോധിക്കണമെന്നായിരുന്നു ഹർജി. ഏകദേശം 5000 പേരാണ് അന്ന് പരിപാടിയിൽ പങ്കെടുത്തത്.



Post a Comment

Previous Post Next Post

AD01