കാസർകോട് : കാഞ്ഞങ്ങാട്ട് ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം ഭർത്താവ് തൂങ്ങിമരിച്ചു. കാഞ്ഞങ്ങാട് കടപ്പുറം ബാവ നഗർ ഇല്യാസ് മൻസിലിൽ ഇബ്രാഹിമിനെയാണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തലയ്ക്ക് മാരകമായി പരിക്കേറ്റ ഭാര്യ മറിയത്തെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുടുംബ വഴക്കിനെത്തുടർന്നാണ് ദാരുണമായ സംഭവം നടന്നതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇന്ന് പുലർച്ചെയോടെയാണ് ആക്രമണം ഉണ്ടായതെന്ന് കരുതുന്നു. ഇബ്രാഹിം ഭാര്യയെ മാരകായുധം ഉപയോഗിച്ച് വെട്ടുകയായിരുന്നു. കരച്ചിൽ കേട്ടെത്തിയ അയൽവാസികളാണ് മറിയത്തെ രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തിയത്. ഈ സമയത്താണ് ഇബ്രാഹിമിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ഹൊസ്ദുർഗ് പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി അന്വേഷണം ആരംഭിച്ചു.
.jpg)



Post a Comment