യൂണിവേഴ്സിറ്റി യൂണിയൻ നാടകോത്സവത്തിൽ വൃന്ദ വിനോദ് മികച്ച നടി



കോട്ടയം: ഫെബ്രുവരി 2, 3 തീയതികളിൽ കോട്ടയം മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി ക്യാമ്പസിൽ സംഘടിപ്പിച്ച മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി യൂണിയൻ നാടകോത്സവത്തിൽ വൃന്ദ വിനോദ് മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു. ഏറണാകുളം മഹാരാജാസ് കോളേജിലെ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനിയായ വൃന്ദ, അഭിനയിച്ച ‘ലിബ്ര’ എന്ന നാടകത്തിനാണ് ഒന്നാം സ്ഥാനവും ലഭിച്ചത്. ചെങ്ങളായി പെരിങ്കോന്നിലെ അധ്യാപക ദമ്പതികളായ കെ. വിനോദ് കുമാറിന്റെയും അനുരാധ വിനോദിന്റെയും മകളാണ് വൃന്ദ. ഇതിനുമുമ്പ് 2023-ൽ നടന്ന കണ്ണൂർ യൂണിവേഴ്സിറ്റി കലോത്സവത്തിലും വൃന്ദ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. തുടർച്ചയായ നേട്ടങ്ങളിലൂടെ നാടകവേദിയിൽ സ്വന്തം പ്രതിഭ തെളിയിക്കുന്ന വൃന്ദ വിനോദിന് വിവിധ മേഖലകളിൽ നിന്ന് അഭിനന്ദനങ്ങളും ആശംസകളും ലഭിച്ചുവരുന്നു. 



Post a Comment

أحدث أقدم

AD01