കരുനാഗപ്പള്ളിയിൽ ഗോഡൗണിന് തീപിടിച്ചു; എട്ട് കോടിയുടെ നാശനഷ്ടം



കരുനാഗപ്പള്ളിയിൽ ഉണ്ടായ വൻ തീപ്പിടുത്തത്തിൽ കോടികളുടെ നാശനഷ്ടം. കരുനാഗപ്പള്ളി പുള്ളിമാൻ ജംഗ്ഷന് സമീപം പ്രവർത്തിക്കുന്ന ‘ബ്രൈറ്റ് ഇലക്ട്രിക്കൽസ്’ എന്ന സ്ഥാപനത്തിന്റെ ഗോഡൗണിലാണ് ഇന്ന് പുലർച്ചെയോടെ തീപ്പിടുത്തമുണ്ടായത്. 
അയ്യായിരത്തിലധികം സ്ക്വയർ ഫീറ്റ് വിസ്തൃതിയുള്ള വിപുലമായ ഗോഡൗൺ ഏതാണ്ട് പൂർണ്ണമായും കത്തിനശിച്ചു. വിലകൂടിയ ആഡംബര ലൈറ്റുകൾ, ഫാനുകൾ എന്നിവയുടെ വലിയ ശേഖരമാണ് ഗോഡൗണിൽ ഉണ്ടായിരുന്നത്. ഇവയെല്ലാം തന്നെ അഗ്നിക്കിരയായി. തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ കൊല്ലം ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നും കായംകുളത്തു നിന്നുമായി എട്ട് യൂണിറ്റോളം ഫയർ ഫോഴ്സ് സംഘം സ്ഥലത്തെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ പൂർണ്ണമായും അണയ്ക്കാൻ സാധിച്ചത്. ഏകദേശം എട്ടു കോടി രൂപയിലധികം രൂപയുടെ നാശനഷ്ടം സംഭവിച്ചതായാണ് ഉടമകളുടെ പ്രാഥമിക കണക്കുകൾ സൂചിപ്പിക്കുന്നത്.


Post a Comment

Previous Post Next Post

AD01