മണിശങ്കർ അയ്യർ ഇന്ത്യയിൽ തന്നെ അറിയപ്പെടുന്ന വ്യക്തിത്വമാണെന്നും അദ്ദേഹം അഭിപ്രായം പ്രകടിപ്പിച്ചത് ആത്മാർത്ഥമായിട്ടാണെന്നും മന്ത്രി വി ശിവൻകുട്ടി. കേരളത്തിലെ വികസനോന്മുഖവും വർഗീയ സംഘർഷങ്ങളില്ലാത്ത അന്തരീക്ഷവും പരിഗണിച്ചാണ് അദ്ദേഹം ഇത്തരമൊരു നിലപാട് സ്വീകരിച്ചതെന്നും മന്ത്രി വ്യക്തമാക്കി. അയ്യർക്ക് കേരളത്തിലെ കാര്യങ്ങളെക്കുറിച്ച് രമേശ് ചെന്നിത്തലയേക്കാൾ കൂടുതൽ അറിവുണ്ടെന്നും മന്ത്രി പരിഹസിച്ചു. അദ്ദേഹത്തിന്‍റെ പ്രസ്താവന വി ഡി സതീശനും രമേശ് ചെന്നിത്തലയ്ക്കും ഉൾക്കൊള്ളാൻ കഴിയുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശബരിമല സ്വർണ മോഷണക്കേസിൽ ഇപ്പോൾ പ്രതിപക്ഷം പ്രതിക്കൂട്ടിലാണെന്നും ശബരിമല പറഞ്ഞ് ഇനി വോട്ട് പിടിക്കാൻ അവർക്ക് പറ്റില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. എൽഡിഎഫ് 110 സീറ്റ് നേടി അധികാരത്തിൽ എത്തുമെന്നും അത് മനസിലാക്കിയാണ് മണിശങ്കർ അയ്യരുടെ പ്രതികരണമെന്നും വി ശിവൻകുട്ടി പറഞ്ഞു. പ്രേംകുമാർ വിഷയത്തിലും അദ്ദേഹം പ്രതികരിച്ചു. സ്ഥാനം ഉള്ളപ്പോഴും ഇല്ലാത്തപ്പോഴും ഇടതുപക്ഷത്തോടൊപ്പം നിന്ന ആളാണ് പ്രേംകുമാർ. അദ്ദേഹത്തെ എനിക്ക് നന്നായി അറിയാമെന്നും കോൺഗ്രസിൽ പോയി അബദ്ധം കാണിക്കുമെന്ന് കരുതുന്നില്ലെന്നും മന്ത്രി പറഞ്ഞു. കെസി വേണുഗോപാലിന് ഇപ്പോൾ അടുക്കള കയറാൻ മാത്രമാണ് സമയമെന്നും അദ്ദേഹം പരിഹസിച്ചു. വേണുഗോപാൽ ചെയ്യുന്നതും BJP ചെയ്യുന്നതും ഒരേ കാര്യമാണ്. ആരെങ്കിലും പാർട്ടിയിൽ വരുന്നോ എന്ന് ഫോൺ ചെയ്ത് ചോദിക്കുന്നതാണ് ഇപ്പോഴത്തെ ജോലി. ജനാധിപത്യ വിരുദ്ധ പ്രവർത്തനമാണ് കെസി വേണുഗോപാലിന്‍റേതെന്നും മന്ത്രി വിമർശിച്ചു.

.jpg)

Post a Comment