കാട്ടുപന്നി കുറുകെ ചാടി ഓട്ടോറിക്ഷ മറിഞ്ഞ് മത്സ്യവ്യാപാരി മരിച്ചു


കണ്ണൂർ: കാട്ടുപന്നി കുറുകെ ചാടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിഞ്ഞ് മത്സ്യ വ്യാപാരി മരിച്ചു കണ്ണൂർ കൂത്തുപറമ്പ് നരവൂരിലെ എൻ പ്രദീപനാണ് മരിച്ചത് ഇന്ന് പുലർച്ചെ കതിരൂർ മൂന്നാം മൈലിൽ വച്ചായിരുന്നു സംഭവം.  നിത്യവും തലശേരമാർക്കറ്റിൽ നിന്നും മത്സ്യമെടുത്ത് മടങ്ങുന്നയാളാണ്  പ്രദീപൻ 'അപ്രതീക്ഷിതമായി കാട്ടുപന്നി കുറുകെ ചാടിയതിനാൽ ഓട്ടോറിക്ഷ മറിയുകയായിരുന്നു. സാരമായി പരുക്കേറ്റ ഇദ്ദേഹത്തെ നാട്ടുകാർ ആശുപത്രിയിലെത്തിച്ചു വെങ്കിലും ജീവൻ രക്ഷിക്കാനായില്ല.



Post a Comment

Previous Post Next Post

AD01