പെരിയ ഇരട്ടക്കൊലക്കേസ്; പ്രതിക്ക് വീണ്ടും പരോൾ


കാസർകോട്: പെരിയ ഇരട്ടക്കൊലക്കേസ് പ്രതിക്ക് വീണ്ടും പരോൾ. പത്താം പ്രതി രഞ്ജിത്തിനാണ് പരോൾ. രണ്ടുമാസം മുമ്പ് രഞ്ജിത്തിന് പരോൾ ലഭിച്ചിരുന്നു . നിലവിൽ പീതാംബരൻ, ഗിജിൻ എന്നീ പ്രതികൾ പരോളിലാണ്. കഴിഞ്ഞ മാസമാണ് ഒന്നാം പ്രതി എ.പീതാംബരൻ, അഞ്ചാം പ്രതി ഗിജിനും പരോൾ അനുവദിച്ചത്. 15 ദിവസത്തേക്കാണ് ഇരുവർക്കും പരോൾ നൽകിയത്. ചട്ടപ്രകാരമാണ് പരോൾ അനുവദിച്ചതെന്ന് ജയിൽ അധികൃതർ വ്യക്തമാക്കി. കേസിലെ പ്രതികൾ നേരത്തെയും പരോളിനായി സർക്കാരിന് അപേക്ഷ നൽകിയിരുന്നു. പ്രതികൾക്ക് കൂട്ടത്തോടെ പരോൾ അനുവദിക്കുന്നതിനെതിരെ കോൺഗ്രസ് ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. മുഴുവൻ പ്രതികളെയും പരോളിലൂടെ പുറത്തിറക്കാനുള്ള നീക്കമാണ് സർക്കാർ നടത്തുന്നതെന്നും കോൺഗ്രസ് ആരോപണമുന്നയിച്ചു. 2019 ഫെബ്രുവരി 17നാണ് പെരിയ കല്യോട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാലിനെയും കൃപേഷിനെയും സിപിഎം പ്രവർത്തകർ വെട്ടിക്കൊലപ്പെടുത്തിയത്. നേരത്തെ, ടി.പി ചന്ദ്രശേഖർ വധക്കേസിലെ പ്രതികൾക്കും കണ്ണൂർ സെൻട്രൽ ജയിൽ പരോൾ അനുവദിച്ചിരുന്നു. ഒന്നാം പ്രതി എം.സി അനൂപിന് 20 ദിവസത്തേക്കാണ്.



إرسال تعليق

0 تعليقات