കൊച്ചി: വര്‍ഗീയതയ്ക്കെതിരായ മുദ്രാവാക്യം മുന്നോട്ട് വയ്ക്കുന്ന പ്രധാനപ്പെട്ട പ്രസ്ഥാനമാണ് സിപിഐഎം എന്നും അതിൽ നിന്ന് പാർട്ടി പിന്നോട്ട് പോകില്ല എന്നും എം വി ഗോവിന്ദൻ. കേരളത്തിലെ ഇടത് ജനാധിപത്യ മുന്നണിയും സിപിഐഎമ്മും മതനിരപേക്ഷതയ്ക്ക് വേണ്ടി നിലകൊളളുന്ന പ്രസ്താനമാണ് എന്നും അതാണ് തങ്ങളുടെ പ്രധാന മുഖമുദ്ര എന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു. ഇടതുപക്ഷ വിരുദ്ധ രാഷ്ട്രീയം നിര്‍മ്മിക്കാനുളള ശ്രമമാണ് യുഡിഎഫിന്റേത് എന്നും എം വി ഗോവിന്ദൻ കുറ്റപ്പെടുത്തി. ജനങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളല്ല യുഡിഎഫ് പറയുന്നത്. സ്വർണക്കൊള്ള പറഞ്ഞുകൊണ്ടിരിക്കുന്നത് അതുകൊണ്ടാണ്. എന്തിനാണ് പ്രധാന നേതാക്കളും ഉണികൃഷ്ണൻ പോറ്റിയും സോണിയ ഗാന്ധിയെ കണ്ടത് എന്ന ചോദ്യത്തിന് യുഡിഎഫ് മറുപടി പറഞ്ഞിട്ടില്ല. ആരാണ് സൗകര്യമൊരുക്കിയത് എന്നതിനും മറുപടിയില്ല. യുഡിഎഫ് കാലത്ത് പിരിച്ച പണത്തിനെക്കുറിച്ചും ഒന്നും പറയുന്നില്ല എന്നും ഗോവിന്ദൻ കുറ്റപ്പെടുത്തി. അയ്യപ്പന്റെ ഒരു തരി സ്വര്‍ണം പോലും നഷ്ടപ്പെടരുത് എന്നാണ് എല്‍ഡിഎഫ് നിലപാട് എന്നും ഗോവിന്ദൻ വ്യക്തമാക്കി. അന്നും ഇന്നും നാളെയും എൽഡിഎഫ് അതുതന്നെയാണ് പറയുക. എന്നാൽ കോൺഗ്രസ് ആദ്യം പറഞ്ഞതെല്ലാം മാറ്റിപ്പറഞ്ഞു. കോൺഗ്രസ് ആദ്യം എസ്ഐടിക്കൊപ്പമായിരുന്നു. എന്നാൽ നേതാക്കളുടെ ബന്ധം പുറത്തുവന്നതോടെ അവർ നിലപാട് മാറ്റി എന്നും ഗോവിന്ദൻ പറഞ്ഞു. ന്യൂനപക്ഷ വോട്ട് സിപിഐഎമ്മിൽ നിന്നും അകന്നിട്ടില്ല എന്നും എം വി ഗോവിന്ദൻ പറഞ്ഞു. സംഘടനാദൗർബല്യമുള്ള സ്ഥലങ്ങളിൽ തങ്ങൾക്കെതിരായ കള്ളപ്രചാരവേല ഏശിയിട്ടുണ്ട്. ജനങ്ങൾ സ്വാധീനിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ തങ്ങൾക്ക് സ്വാധീനമുളള സ്ഥലങ്ങളിൽ ഇതിനെ പ്രതിരോധിക്കാന്‍ സാധിച്ചിട്ടുമുണ്ട്. വർഗീയതയ്‌ക്കെതിരായി, മതസാഹോദര്യത്തിന്റെയും മതനിരപേക്ഷതയുടെയും മുദ്രാവാക്യങ്ങൾ ഉയർത്തുന്ന രാഷ്ട്രീയകക്ഷിയാണ് സിപിഐഎം എന്നും ഗോവിന്ദൻ പറഞ്ഞു.ബൂര്‍ഷ്വാ രാഷ്ട്രീയ പാര്‍ട്ടികളും ബൂര്‍ഷ്വാ മാധ്യമങ്ങളും ചേര്‍ന്ന് പാർട്ടിക്കെതിരെ വ്യാജവാര്‍ത്തകൾ ചമയ്ക്കുകയാണ് എന്നും ഗോവിന്ദൻ കുറ്റപ്പെടുത്തി. വെള്ളാപ്പള്ളിയുടെ വർഗീയം പരാമർശങ്ങളിൽ പാർട്ടി ശക്തമായ നിലപാട് എടുത്തതാണെന്നും ഗോവിന്ദൻ പറഞ്ഞു. ഭൂരിപക്ഷ, ന്യൂനപക്ഷ വർഗീയതയ്‌ക്കെതിരെ എല്ലാകാലത്തും നിലപാട് സ്വീകരിച്ച പ്രസ്ഥാനമാണ് സിപിഐഎം. വർഗീയ പരാമർശം നടത്തുന്ന ആരോടും സിപിഐഎം വിട്ടുവീഴ്ച ചെയ്യുന്നില്ല. വർഗീയതയ്‌ക്കെതിരായ പാർട്ടിയുടെ നിലപാട് ജനങ്ങളിലേക്ക് എത്തിക്കുകയാണ് മേഖലാജാഥകളുടെ ലക്ഷ്യം. ആർഎസ്എസിനോട് അടക്കം പൊരുതിയാണ് കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനം ഉയർന്നുവന്നിട്ടുള്ളത് എന്നും ഗോവിന്ദൻ പറഞ്ഞു. വി കുഞ്ഞികൃഷ്ണന്റെ വെളിപ്പെടുത്തൽ പാർട്ടിക്കകത്ത് ചർച്ച ചെയ്ത വിഷയമാണെന്നും മാധ്യമങ്ങളില്‍ ചര്‍ച്ചയാക്കിയതിനാലാണ് പാർട്ടി നടപടിയെടുത്ത് എന്നും ഗോവിന്ദൻ പറഞ്ഞു. രക്തസാക്ഷി ഫണ്ടില്‍ നിന്ന് ഒരു പൈസ പോലും നഷ്ടപ്പെട്ടിട്ടില്ല എന്നും കണക്കുകളില്‍ ഒരു രഹസ്യവുമില്ല എന്നും ഗോവിന്ദൻ വ്യക്തമാക്കി.

.jpg)

إرسال تعليق