ഐഎൻടിയുസി കണ്ണൂർ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് കണ്ണൂർ കെഎസ്ആർടിസി ഡിപ്പോയിൽ വെച്ച് നടന്നു.

 


ട്രാൻസ്പോർട്ട് വർക്കേഴ്സ് യൂണിയൻ ഐഎൻടിയുസി കണ്ണൂർ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ കണ്ണൂരിന്റെ ആഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് കണ്ണൂർ കെഎസ്ആർടിസി ഡിപ്പോയിൽ വെച്ച് നടന്നു. മെഡിക്കൽ ക്യാമ്പ് ജില്ലാ ട്രാൻസ്പോർട്ട് ഓഫീസർ വി മനോജ് കുമാർ ഉദ്ഘാടനം ചെയ്തു. വർക്കേഴ്സ് യൂണിയൻ സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി കെ എൻ രാജേഷ് അധ്യക്ഷത വഹിച്ചു. ഡിപ്പോ എൻജിനീയർ അനീഷ്. ഇ,സി. ഐ. ടി. യു യൂണിറ്റ് സെക്രട്ടറി ഗിരീഷ് കുമാർ, എ. ഐ. ടി. യു. സി സെക്രട്ടറി സുധീഷ്., ഡ്രൈവേര് സ് യൂണിയൻ സെക്രട്ടറി രജീഷ് പൂക്കണ്ടി എന്നിവർ സംസാരിച്ചു.ക്യാമ്പിനോട് അനുബന്ധിച്ച് കെഎസ്ആർടിസി ജീവനക്കാർക്കുള്ള പ്രിവിലേജ് കാർഡ് ബേബി മെമ്മോറിയൽ ഡോക്ടർ ഗോകുൽ കൃഷണ. ഇ. എൻ ഇൻസ്‌പെക്ടർ റോയ് ക. ജെ ക്കു നൽകി.



Post a Comment

Previous Post Next Post

AD01