ഇറാനിൽ ആക്രമണം കടുപ്പിച്ച് അമേരിക്ക. ടെഹ്റാനിൽ വ്യോമാക്രമണം ശക്തമാക്കി. ആയുധശേഖരം വിശാലമാക്കാൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നിർദേശം നൽകി. അമേരിക്ക – ഇസ്രയേൽ സംയുക്താക്രമണത്തിൽ ഇറാനിൽ മരണം 1332 ആയി. ലെബനോണിൽ ഇസ്രയേൽ ആക്രമണത്തിൽ 217 പേർ കൊല്ലപ്പെട്ടു. ഇറാനും തിരിച്ചടി തുടരുകയാണ്.ചില രാജ്യങ്ങൾ മധ്യസ്ഥ ശ്രമങ്ങൾ ആരംഭിച്ചതായും മധ്യപൂർവേഷ്യയിൽ സുസ്ഥിരമായ സമാധാനമാണ് ഇറാൻ ആഗ്രഹിക്കുന്നതെന്നും ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ. എന്നാൽ ഇറാൻ ‘നിരുപാധികമായി കീഴടങ്ങാതെ’ യാതൊരു ഒത്തുതീർപ്പിനുമില്ലെന്ന ഉറച്ച നിലപാടിലാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അമേരിക്കയോടും ഇസ്രായേലിനോടും സൗഹൃദം പുലർത്തുന്ന പുതിയൊരു നേതൃത്വത്തെയാണ് താൻ ആഗ്രഹിക്കുന്നതെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.അതിനിടെ അമേരിക്കൻ യുദ്ധക്കപ്പലുകളെയും വിമാനങ്ങളെയും ലക്ഷ്യം വെക്കാൻ റഷ്യ ഇറാനെ സഹായിക്കുന്നതായുള്ള റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്. റഷ്യ വിവരങ്ങൾ കൈമാറുന്നുണ്ടോ എന്നത് നിലവിലെ സൈനിക നീക്കങ്ങളെ ബാധിക്കില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. എന്നാൽ റഷ്യൻ ഇടപെടലിൽ ട്രംപ് പ്രതികരിച്ചട്ടില്ല. ആയുധങ്ങളുടെ ഉൽപ്പാദനം നാലുമടങ്ങ് വർദ്ധിപ്പിക്കാൻ പ്രമുഖ പ്രതിരോധ കമ്പനികൾ സമ്മതിച്ചതായി ട്രംപ് പറഞ്ഞു.
സംഘർഷഭരിതം; ഇറാനിൽ ആക്രമണം കടുപ്പിച്ച് അമേരിക്ക, മരണം 1332 ആയി
WE ONE KERALA
0
.jpg)




Post a Comment