PSCക്ക് ഗുരുത വീഴ്ച; ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സ് പരീക്ഷയുടെ ചോദ്യ പേപ്പർ മാറി നൽകി; ഇന്നത്തെ പരീക്ഷ റദ്ദാക്കി


ആലപ്പുഴ: പിഎസ്‌സിക്ക് ഗുരുതര വീഴ്ച. ചോദ്യ പേപ്പര്‍ മാറി നല്‍കി. ആലപ്പുഴ ലജനത് സ്‌കൂളില്‍ നടന്ന പരീക്ഷയിലാണ് ചോദ്യ പേപ്പര്‍ മാറി നല്‍കിയത്. കമ്പനി ബോര്‍ഡ് ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സ് തസ്തികയിലേക്കുള്ള പരീക്ഷയുടെ ചോദ്യ പേപ്പറാണ് മാറിപ്പോയത്. ഇതേ തുടര്‍ന്ന് പരീക്ഷ റദ്ദാക്കി. സാങ്കേതി കാരണങ്ങളാല്‍ പരീക്ഷ റദ്ദാക്കി എന്നാണ് പിഎസ്‌സിയുടെ വിശദീകരണം. 'ആലപ്പുഴ ജില്ലയിലെ ഒരു പരീക്ഷാ കേന്ദ്രത്തില്‍ ചോദ്യ പേപ്പര്‍ മാറിപോയതിനാല്‍ ഇന്ന് 18.07.2026 ഉച്ചയ്ക്ക് ശേഷം നടത്താനിരുന്ന വിവിധ കമ്പനി കോര്‍പ്പറേഷനുകളിലെ ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സ് ഉള്‍പ്പെടെയുള്ള തസ്തികള്‍ക്കായുള്ള പത്താംതരം പൊതു പ്രാഥമിക പരീക്ഷ റദ്ദ് ചെയ്തിരിക്കുന്നു. ഇതേ തസ്തികയ്ക്കായി രാവിലെ നടത്തിയ പൊതു പ്രാഥമിക പരീക്ഷ വിജയകരമായി പൂര്‍ത്തിയായിട്ടുണ്ട്. പുതുക്കിയ പരീക്ഷാ തീയതി പിന്നീട് അറിയിക്കുന്നതാണ്', എന്നാണ് പിഎസ്‌സി പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞത്. സംഭവത്തില്‍ അന്വേഷണം നടത്താനാണ് പിഎസ്‌സിയുടെ തീരുമാനം. അന്വേഷണം സംബന്ധിച്ച് തീരുമാനം ഉടന്‍ ഉണ്ടാകും. പുതുക്കിയ പരീക്ഷാ തീയതിയും ഉടന്‍ പ്രഖ്യാപിക്കും.



Post a Comment

0 Comments