ബെയ്‌ജിംഗ്: അത്യാധുനിക ക്യാമറ സവിശേഷതകളോടെ പുതിയ സ്‍മാർട്ട്ഫോൺ പുറത്തിറക്കാനൊരുങ്ങി ഓപ്പോ. കമ്പനിയുടെ വരാനിരിക്കുന്ന ഫ്ലാഗ്ഷിപ്പ് മോഡലായ ഓപ്പോ ഫൈൻഡ് എക്‌സ്9 അൾട്ര ഏപ്രിൽ മാസത്തിൽ തിരഞ്ഞെടുക്കപ്പെട്ട ആഗോള വിപണികളിൽ ലോഞ്ച് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം പുറത്തുവന്നിട്ടില്ല. എങ്കിലും ഫോണിന്‍റെ ക്യാമറ സാങ്കേതികവിദ്യയെക്കുറിച്ചുള്ള ടീസറുകൾ ഇതിനോടകം ടെക് ലോകത്ത് ശ്രദ്ധ നേടിക്കഴിഞ്ഞു.
ഓപ്പോ ഫൈൻഡ് എക്‌സ്9 അൾട്ര: പുറത്തുവന്ന സവിശേഷതകള്‍
ഓപ്പോ ഫൈൻഡ് എക്‌സ്9 അൾട്രയുടെ പ്രധാന ആകർഷണം 10x ഓപ്റ്റിക്കൽ സൂം ശേഷിയുള്ള ടെലിഫോട്ടോ ക്യാമറയാണ്. മറ്റ് ഫ്ലാഗ്ഷിപ്പ് ഫോണുകൾക്ക് ആവശ്യമായ ടെലികൺവെർട്ടർ ഇല്ലാതെയും ഈ സൗകര്യം ലഭ്യമാകുന്നതാണ് ഓപ്പോ ഫൈൻഡ് എക്‌സ്9 അൾട്രയുടെ പ്രത്യേകത. 50-മെഗാപിക്‌സൽ റെസല്യൂഷനുള്ള ഈ ക്യാമറയെ ഓപ്പോ ‘ബിൽറ്റ്-ഇൻ ടെലികൺവെർട്ടർ’ എന്ന പേരിലാണ് അവതരിപ്പിക്കുന്നത്. 230mm തുല്യ ഫോക്കൽ ലെങ്തും 460mm വരെ 20എക്‌സ് സൂം ചിത്രങ്ങൾ എടുക്കാനുള്ള കഴിവും ഇതിന് ഉണ്ടാകുമെന്ന് കമ്പനി അവകാശപ്പെടുന്നു. സാംസങ് ISOCELL സെൻസർ ഉപയോഗിക്കുന്ന ഈ ക്യാമറയ്ക്ക് f/3.5 അപ്പർച്ചറാണ് നൽകിയിരിക്കുന്നത്. ഡിഎസ്‍എൽആർ നിലവാരത്തിലുള്ള ഫോട്ടോഗ്രഫി അനുഭവവും ഗിംബൽ-ലെവൽ ഓപ്റ്റിക്കൽ ഇമേജ് സ്റ്റാബിലൈസേഷനും (OIS) ലഭ്യമാക്കുമെന്ന് ഒപ്പോ പറയുന്നു. ഇതിനായി ട്രിപ്പിൾ അൾട്രാ-പ്രിസൈസ് ആക്‌ടീവ് ഒപ്റ്റിക്കൽ കാലിബ്രേഷൻ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതായും കമ്പനി വ്യക്തമാക്കി. പിൻ ക്യാമറ സെറ്റപ്പിൽ രണ്ട് 200-മെഗാപിക്‌സൽ സെൻസറുകളും 50-മെഗാപിക്‌സൽ അൾട്രാ-വൈഡ് ലെൻസും ഉൾപ്പെടാമെന്നാണ് റിപ്പോർട്ടുകൾ. സെൽഫികൾക്കായി 50-മെഗാപിക്‌സൽ ഫ്രണ്ട് ക്യാമറയും ഉണ്ടായേക്കും. ഹാസെൽബ്ലേഡ് സഹകരണത്തോടെ രൂപകൽപ്പന ചെയ്‌ത ക്യാമറ സംവിധാനം ഫോട്ടോഗ്രഫി പ്രേമികൾക്ക് കൂടുതൽ ആകർഷകമാക്കും.
സ്‍നാപ്‍ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 പ്രോസസർ, 7,050 എംഎഎച്ച് ബാറ്ററി
ഓപ്പോ ഫൈൻഡ് എക്‌സ്9 അൾട്രായിൽ 6.82 ഇഞ്ച് എല്‍ടിപിഒ അമോലെഡ് ഡിസ്പ്ലേയും 144 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റും ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. സ്‍നാപ്‍ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 പ്രോസസർ ഉപയോഗിക്കുന്ന ഈ ഫോണിൽ 16 ജിബി വരെ റാം, 512 ജിബി വരെ സ്റ്റോറേജ് എന്നിവ ലഭ്യമാകും. കൂടാതെ 7,050 എംഎഎച്ച് ബാറ്ററിയും 100 വാട്‌സ് വയർഡ് ചാർജിംഗും 50 വാട്‌സ് വയർലെസ് ചാർജിംഗും ഉൾപ്പെടും. ജലം, പൊടി പ്രതിരോധത്തിന് ഐപി66, ഐപി68, ഐപി69 റേറ്റിംഗുകളും ഫോണിന് ലഭിക്കാമെന്നാണ് സൂചന. വിവോ എക്‌സ്300 അൾട്ര പോലുള്ള മോഡലുകളോട് നേരിട്ട് മത്സരിക്കാൻ ഓപ്പോ ഈ ഫോണിനെ വിപണിയിൽ അവതരിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.
.jpg)

Post a Comment