സമൂഹ മാധ്യമത്തിൽ ചർച്ചയായി അരിയിലെ ലീഗ് അതിക്രമവുമായി ബന്ധപ്പെട്ട ഫേസ്ബുക്ക് പോസ്റ്റ്. അരിയിൽ ഷുക്കൂർ വധക്കേസുമായി ബന്ധപ്പെട്ട കോടതി വിധി വന്ന പശ്ചാത്തലത്തിൽ മാധ്യമപ്രവർത്തകൻ വിനോദ് പായം പങ്കുവെച്ച പോസ്റ്റാണ് ചർച്ചയാകുന്നത്. അരിയിലെ റെഡ് സ്റ്റാർ ക്ലബുമായി ബന്ധപ്പെട്ട് ലീഗ് പ്രതിനിധികൾ അനാവശ്യമായി ഉയർത്തിയ കർക്കശങ്ങളാണ് പ്രശ്നത്തിലേക്ക് നയിച്ചതെന്ന് പോസ്റ്റിൽ പറയുന്നു.
അരിയിലെ വായനശാലയ്ക്ക് ആ പേരിടരുത്, വായനശാലയിൽ ആ പുസ്‌തകം വെക്കരുത്, അവിടെ ആ ചിത്രം തൂക്കരുത്, കെട്ടിടത്തിന് ഞങ്ങൾ പറഞ്ഞ നിറം മാത്രം അടിച്ചാൽ മതി എന്നിങ്ങനെ ഒരുപാട് തിട്ടൂരങ്ങൾ ലീഗ് പ്രതിനിധികൾ വെച്ചിരുന്നതായി അദ്ദേഹം പറയുന്നു. ഇതുമായി ബന്ധപ്പെട്ട് ചോദ്യം ഉന്നയിച്ചതാണ് പ്രശ്നങ്ങൾക്ക് തുടക്കമെന്നും കുറിപ്പിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്.വിനോദ് പായത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:-
പാർടി വിചാരണയും കോടതി വിധിയും ആഘോഷമാക്കിയവർക്ക്/ ആഘോഷമാക്കുന്നവർക്ക്
ഇതൊടൊപ്പമുള്ള ചിത്രം തളിപ്പറമ്പ് പട്ടുവം അരിയിലെ റെഡ് സ്‌റ്റാർ ക്ലബ് ആന്റ് വായനശാലയുടേതാണ്.
നിങ്ങൾ ക്ലബിന് ആ പേരിടരുത്, നിങ്ങൾ വായനശാലയിൽ ആ പുസ്‌തകം വക്കരുത്, അവിടെ ആ ചിത്രം തൂക്കരുത്, കെട്ടിടത്തിന് ഞങ്ങൾ പറഞ്ഞ നിറം മാത്രം അടിച്ചാൽ മതി… എന്നിങ്ങനെയുള്ള തിട്ടൂരം അന്തരീക്ഷത്തിലുള്ള നാടിനെ നിങ്ങൾ എന്തുവിളിക്കും?
പാർടി ഗ്രാമം എന്ന് നിങ്ങൾ വിളിച്ച് ഇപ്പോഴും ആവർത്തിക്കുന്നുണ്ടല്ലോ! എന്നാൽ മാറ്റൊരു പേര് അരിയിൽ ഗ്രാമത്തിന് ഇടാം. താലിബാൻ ഗ്രാമം!!
നിറം പച്ച, കൊടി പച്ച; ഇതര പാർട്ടിക്കാർ പോയിട്ട്; ഇതര സമുദായത്തിന് പോലും താമസിക്കാൻ പറ്റാത്ത ഇടം.
അതങ്ങിനെ പാടില്ലായെന്ന് 2012ൽ തിരിഞ്ഞുനിന്ന് ചോദിച്ചതാണ് അരിയിലെ പ്രശ്‌നങ്ങളുടെ തുടക്കം.
2012ലെ പാർടി കോൺഗ്രസ് പ്രചാരണത്തിനായി അരിയിയിലെ പാർടി ബ്രാഞ്ച്, കവലയിൽ കുടിൽ കെട്ടി, ചുവന്ന തോരണം കെട്ടി.
പകരമായി,
പട്ടാപ്പകൽ അരിയിൽ റെഡ്‌സ്‌റ്റാർ ക്ലബിന് ലീഗ് തീവ്രവാദികൾ പച്ചപെയിന്റ് അടിച്ചു. അരികിൽ ലീഗ് പതാക അലങ്കാരമായി തൂക്കി.
ഇത് ശരിയല്ല എന്നു പറഞ്ഞ സിപിഐ എം ബ്രാഞ്ച് സെക്രട്ടറി കുന്നൂൽ രാജനെ 2012 ഫെബ്രുവരി 19ന് പുലർച്ചെ തടഞ്ഞുവച്ച് കാലുകൾ വെട്ടി കാട്ടിലെറിഞ്ഞു. സമീപത്തെ സിപിഎ എം അനുഭാവികളുടെ നാല് വീടുകൾ തകർത്തു.
അരിയിൽ, നിന്ന് കത്തുന്നത് കണ്ട, അന്നത്തെ ജില്ലാസെക്രട്ടറി പി ജയരാജനും അന്നത്തെ എംഎൽഎ ടി വി രാജേഷും 20ന് സ്ഥലത്തേക്ക് എത്തുന്നു.
വഴിയിൽ താലിബാൻ സംഘം ചെക്കുപോസ്‌റ്റ് പോലെ തടയുന്നു. മുന്നോട്ടുകുതിച്ച കാറിനെ തകർക്കുന്നു. പി ജയരാജനെയും ടി വി രാജേഷിനെയും കാറിൽ നിന്ന് വലിച്ച് താഴെയിട്ട് മർദ്ദിക്കുന്നു.
മർദ്ദിച്ച സംഘത്തിൽ, പിന്നീട് കൊല്ലപ്പെട്ട അരിയിൽ ഷുക്കൂറും ഉണ്ടായിരുന്നു എന്ന് നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു. എന്നാൽ ഞാൻ അത് പൂർണമായും നിഷേധിക്കുന്നു. എന്തെന്നാൽ മരിച്ചവർക്ക് വേണ്ടി ന്യായം പറയുക തന്നെ വേണം. ഷുക്കൂർ അക്രമി സംഘത്തിൽ ഉണ്ടായില്ല എന്ന് വിചാരിക്കുന്നതാണ് ഭംഗി!
അന്നുതന്നെ അരിയിലെ ആശാരിപ്പണിക്കാരൻ വല്യേരി മോഹനനും ‘മരിക്കുന്നുണ്ട്’. രാത്രി പണികഴിഞ്ഞ് വീട്ടിലെത്തിയ മോഹനനെ താലിബാൻ സംഘം (മോഹനന് പരിചയമുള്ള ലീഗുകാർ തന്നെ!) പിടിച്ചുകൊണ്ടുപോയി തലവെട്ടിപ്പിളർന്നു. കാലിലെ മാംസം വെട്ടിയരിഞ്ഞു.
ആ രാത്രി, സിപിഐ എം ബന്ധമുള്ള ആരും അരിയിൽ പ്രദേശത്തുണ്ടായിരുന്നില്ല. തന്നെ ലീഗുകാർ സിപിഎമ്മുകാരനായി കണ്ട് അക്രമിക്കില്ല, എന്നു കരുതിയാണ് പാവം മോഹനൻ രാത്രി പണി കഴിഞ്ഞ് വീട്ടിലെത്തിയത്.
തലച്ചോർ പുറത്തേക്ക് വീണ നിലയിൽ പരിയാരത്തും മംഗളൂരുവിലും 13 കൊല്ലം ആശുപത്രി കിടക്കയിൽ കിടന്ന് കഴിഞ്ഞ ആഗസ്‌തിൽ മോഹനൻ മരിച്ചു.
വെട്ടേറ്റ 2012 ഫെബ്രുവരി 21-ന് ശേഷം മോഹനൻ അരിയിലേക്ക് വന്നിട്ടില്ല. വരാൻ പറ്റിയില്ല. മാതമംഗലത്തെ ഭാര്യാവീട്ടിലായിരുന്നു അന്ത്യനാളുകളിൽ!
ഷുക്കൂറിന് കിട്ടിയ നീതി മോഹനനും വേണം; എന്തെന്നാൽ മരിച്ചവർക്ക് ന്യായം പറയാൻ അവർ ജീവിച്ചിരിപ്പില്ലല്ലോ! പറയൂ; ആശാരിപ്പണിക്കാരനായ മോഹനനെ ഏത് താലിബാൻ കോടതി വിധി പ്രകാരമാണ് കൊന്നത്!
മോഹനന് പിന്നാലെ 18 സിപിഐ എം അനുഭാവി കുടുംബങ്ങളാണ് അരിയിൽ നിന്ന് തുരത്തപ്പെട്ടത്. ഇപ്പോഴും സിപിഐ എം ബ്രാഞ്ചുസെക്രട്ടറിമാർക്ക് അരിയിലിൽ പ്രവേശനമില്ലെന്ന് എത്രപേർക്കറിയാം?
മുസ്ലീം ലീഗ് മാത്രമല്ല;
സമാനമായി ചെറുവാഞ്ചേരിയിലും തൃച്ഛംബരത്തും പാനൂരിലും ഇരിട്ടിയിലും മറ്റും ആർഎസ്‌എസിനും ഗ്രാമങ്ങളുണ്ട്. അവിടെയും ഇതര സമുദായത്തിനോ, പാർടിക്കോ ഇപ്പോഴും പ്രവേശനമില്ല. ഓർക്കുക; ഇന്ത്യയിലെ ആദ്യ ആർഎസ്‌എസ് ശാഖ സ്ഥാപിച്ചത് കണ്ണൂരിലാണ്!
പക്ഷെ; അത് നമ്മൾ അറിയില്ല!
ദേവസ്വം ക്ഷേത്രത്തിൽ പോലും ആർഎസ്‌എസ് ശാഖ നടത്തുന്നത് നമ്മൾ ഇനിയും അറിയില്ല!!
നമ്മൾ കേട്ടത് കണ്ണൂരിൽ പാർടി ഗ്രാമങ്ങളെന്നാൽ സിപിഎമ്മിന്റേത് മാത്രം എന്നല്ലെ…
ഗ്രാമങ്ങൾ തന്നെ; എന്നാൽ അവിടെ വായനശാലയുണ്ട്, കുടുംബശ്രീയുണ്ട്, യോഗങ്ങളുണ്ട്, നാടകമുണ്ട്, ആലോചനയുണ്ട്, കലയുണ്ട്; ലഹരി വിരുദ്ധ പ്രവർത്തനങ്ങളുണ്ട്, പൊതിച്ചോർ വിതരണമുണ്ട്, രക്തദാന ഗ്രൂപ്പുണ്ട്, സന്നദ്ധസേന അംഗങ്ങളുണ്ട്. എല്ലാത്തരം നിറങ്ങളുമുണ്ട്.
ആ ബഹുവർണ നിറങ്ങൾ കാണാനുള്ള മനസു മാത്രം മതി!!!
അതുള്ളവർക്ക് സിപിഐ എം ഗ്രാമങ്ങളിലേക്ക് തുറന്ന സ്വാഗതം
അതേ പോലെ അരിയിലും ചെറുവാഞ്ചേരിയിലും നിങ്ങൾക്ക് സ്വാഗതം ലഭിക്കുമോ എന്നത് മാത്രം ആലോചിച്ചാലറിയാം
എന്താണ്, ഏതാണ് ഫാസിസമെന്നത്!!!





0 Comments