തിങ്കളാഴ്ച ഏറ്റ വൻ തിരിച്ചടിയിൽ നിന്നും കരകയറുന്നത് തുടർന്ന് ഇന്ത്യൻ ഓഹരിവിപണി. തുടർച്ചയായ രണ്ടാം ദിവസവും ഓഹരിവിപണിയിലെ പ്രധാന സൂചികകളായ നിഫ്റ്റിയും സെൻസെക്‌സും നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു. ബിഎസ്ഇ സെൻസെക്‌സ് 1200-ലേറെ പോയിന്റ് ഉയർന്ന 75,273.45 പോയിന്റിൽ അവസാനിച്ചു. അതേസമയം എൻഎസ്ഇ നിഫ്റ്റി നാനൂറോളം പോയിന്റുകൾ കൂടി 23,306.45 പോയിന്റിൽ വ്യാപാരം അവസാനിപ്പിച്ചു.
മേഖലകൾക്കതീതമായി നടന്ന വാങ്ങിക്കൂട്ടലുകളും നിക്ഷേപകരുടെ പിന്തുണയും ഓഹരിവിപണിക്ക് പുത്തൻ ഉണർവ് സമ്മാനിച്ചു. ബാങ്കിങ് മേഖല പ്രത്യേകിച്ച് പൊതുമേഖലാ ബാങ്കിങ് ഓഹരികൾ നേട്ടം കൊയ്തു. റിയൽറ്റി, ഫാർമ, ഓട്ടോമൊബൈൽ , മെറ്റൽസ്, പഭോക്തൃ ഉൽപ്പന്നങ്ങൾ വിൽക്കുന്ന കമ്പനികൾ മുതലായവയുടെ ഓഹരികളും നേട്ടം രേഖപ്പെടുത്തി.കൂടാതെ മിഡ്ക്യാപ് സ്മാൾ ക്യാപ് മേഖലയിലെ വാങ്ങലുകൾ നിക്ഷേപകരിൽ ഉള്ള ആത്മവിശ്വാസത്തിന്റെ നേർസാക്ഷ്യമായി. ദക്ഷിണേന്ത്യയിലും മുംബൈയിലുമായി അടുത്ത 24 മാസത്തിനുള്ളിൽ 30 പദ്ധതികൾ അടക്കമുള്ള വിപുലീകരണ പദ്ധതികൾ പ്രഖ്യാപിച്ചതിനെത്തുടർന്ന് ബുധനാഴ്ച ഇ പുറവങ്കര ലിമിറ്റഡിന്റെ ഓഹരികൾ പത്ത് ശതമാനത്തോളം ഉയർന്നു.
.jpg)



إرسال تعليق