ആരോഗ്യമന്ത്രി വീണ ജോർജിനെ മർദ്ദിച്ചു എന്ന കേസിൽ രണ്ടാഴ്ചയായി റിമാൻഡിൽ കഴിയുകയായിരുന്ന കെഎസ്‌യു നേതാക്കൾ പുറത്തിറങ്ങി.

 


കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് കെ എസ്‌ യു പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രി വീണ ജോർജിനെ മർദ്ദിച്ചു എന്ന കേസിൽ രണ്ടാഴ്ചയായി റിമാൻഡിൽ കഴിയുകയായിരുന്ന കെഎസ്‌യു നേതാക്കൾ പുറത്തിറങ്ങി. എംസി അതുൽ, അക്ഷയ്, ബിതുൽ ബാലൻ, അഹമ്മദ് യാസീൻ, സി എച്ച് മുബാസ് എന്നിവരാണ് ജയിൽ മോചിതരായത്. വധശ്രമം ഉൾപ്പെടെയുള്ള കുറ്റമായിരുന്നു പ്രതികൾക്കെതിരെ പോലീസ് ചുമത്തിയത്. പ്രതികൾക്ക് ഇന്നലെ പ്രിൻസിപ്പൽ സെഷൻസ്'ജഡ്ജ് കെ ടി നിസാർ അഹമ്മദ് ജാമ്യം അനുവദിച്ചിരുന്നു.ഇന്ന് വൈകുന്നേരം കണ്ണൂർ തെക്കീബസാറിലെ സബ് ജയിലിൽ നിന്ന് പുറത്തിറങ്ങിയ കെഎസ്‌യു നേതാക്കളെ ഡിസിസി പ്രസിഡണ്ട് അഡ്വക്കറ്റ് മാർട്ടിൻ ജോർജ് , മേയർ അഡ്വക്കറ്റ് പി ഇന്ദിര, കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡണ്ട് മുഹമ്മദ് ഷമ്മാസ് തുടങ്ങിയവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു.



Post a Comment

Previous Post Next Post

AD01