സിറ്റിസൺ റെസ്പോൺസ് പ്രോഗ്രാം: ബേഡഡുക്കയിൽ സമ്പൂർണ്ണം നേട്ടം കൈവരിച്ച ജില്ലയിലെ രണ്ടാമത്തെ ഗ്രാമപഞ്ചായത്ത്



 സിറ്റിസൺ റെസ്പോൺസ് പ്രോഗ്രാം വികസനക്ഷേമ പഠന പരിപാടിയുടെ ഭാഗമായുള്ള ഗൃഹസന്ദർശനവും അഭിപ്രായശേഖരണവും പൂർത്തിയാക്കി ബേഡഡുക്ക ഗ്രാമപഞ്ചായത്ത്. ഇതോടെ ജില്ലയിൽ സമ്പൂർണ ഗൃഹസന്ദർശനം പൂർത്തിയാക്കിയ രണ്ടാമത്തെ ഗ്രാമപഞ്ചായത്തായി ബേഡഡുക്ക. പിലിക്കോട് ഗ്രാമപഞ്ചായത്താണ് ജില്ലയിൽ ആദ്യമായി സമ്പൂർണ ഗൃഹസന്ദർശനം പൂർത്തികരിച്ച ആദ്യ പഞ്ചായത്ത്. ബേഡഡുക്ക പഞ്ചായത്തിലെ 19 വാർഡുകളിലായി 74 കർമസേന അംഗങ്ങളാണ് വീടുകൾ സന്ദർശിച്ച് വിവരങ്ങൾ രേഖപ്പെടുത്തിയത്. ജനുവരി ഒന്നിന് ആരംഭിച്ച ഗൃഹസന്ദർശനം കഴിഞ്ഞ ദിവസം പൂർത്തികരിച്ചു. പഞ്ചായത്ത്‌ പരിധിയിലെ 8100 വീടുകൾ ആണ് സന്ദർശിച്ചത്. നിയോജകമണ്ഡലം, പഞ്ചായത്ത് തല നിർവഹണസമിതി അംഗങ്ങളുടെയും പ്രസിഡന്റ്‌ അടക്കമുള്ള ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ മികച്ച ഏകോപനമാണ് നടത്തിയത്. ഓൺലൈൻ യോഗങ്ങൾ കൃത്യമായ ഇടവേളകളിൽ ചേരുകയും ഫീൽഡ് തലത്തിൽ കർമ്മ സേന അംഗങ്ങൾ നേരിടുന്ന പ്രയാസങ്ങൾ അപ്പപ്പോൾ പരിഹരിക്കുകയും ചെയ്ത് മുന്നോട്ട് പോയി. നിയോജകമണ്ഡലം ചാർജ് ഓഫീസർമാർ ആയ കെ വി മനോജ് കുമാറിന്റെയും, കിലാ ജില്ലാ ഫെസിലിറ്റേറ്റർ അജയൻ പനയാൽ നിർവഹണ സമിതി അംഗമായ പി കെ ലോഹിതാക്ഷന്റെയും പഞ്ചായത്ത് തല നിർവഹണ സമിതി അംഗങ്ങളായ രത്നാകരൻ , ടി വി ശശി, ബാലകൃഷ്ണൻ എന്നിവരുടെ നേതൃത്വപരമായ ഇടപെടലും ലക്ഷ്യം കൈവരിക്കാൻ സഹായകമായി. എല്ലാ കർമ സേന അംഗങ്ങളും ഒരേ മനസ്സോടെ മുന്നിട്ടിറങ്ങിയതാണ് പഞ്ചായത്തിനെ നേട്ടത്തിൽ എത്തിച്ചത്



Post a Comment

Previous Post Next Post

AD01