‘എല്ലാ വർഗീയ ശക്തികളോടും എൽ ഡി എഫിന് ഒരേ നിലപാട്’: മുഖ്യമന്ത്രി


കോൺഗ്രസ് നേതാക്കൾക്കെതിരായ ഹരിയാനാ കോഴ വിവാദം ഗൗരവമുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പാർട്ടിയെന്ന നിലയിൽ ആഭ്യന്തര അന്വേഷണം പോലും കോൺഗ്രസ് നടത്തുന്നില്ല. വർഗീയതയോട് എൽഡിഎഫിന് എന്നും ഒരേ നിലപാടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഹരിയാനയിൽ നിയമസഭാ സീറ്റ് വാഗ്ദാനം ചെയ്ത് എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, പ്രവർത്തക സമിതിയംഗം കൊടിക്കുന്നിൽ സുരേഷ് എന്നിവർ പണം തട്ടിയെന്നാണ് ആരോപണം. ഗുരുതരമായ ആരോപണം ഉയർന്നിട്ടും കോൺഗ്രസ് നേതാക്കൾ പ്രതികരിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിഷേധിയ്ക്കാൻ പോലും തയ്യാറായില്ല എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തിൽ യു ഡി എഫ് നുണയെ ആശ്രയിക്കുന്നു. വർഗീയതയോട് വിട്ടുവീഴ്ചയില്ലാത്ത തത്ത്വാധിഷ്ടിത നിലപാട് എൽഡിഎഫിനുണ്ട്. കോൺഗ്രസിന് ഇത് സാധിക്കുമോ എന്നും മുഖ്യമന്ത്രി ചോദിച്ചു. എസ്ഡിപിഐയുമായി എൽഡിഎഫിന് ബന്ധമുണ്ടന്ന് ഒരു വിഭാഗം മാധ്യമ പ്രവർത്തകരുടെ ആവർത്തുള്ള ചോദ്യത്തിനും മുഖ്യമന്ത്രി ഉത്തരം നൽകി. ഏതെങ്കിലും ഗിമ്മിക്കുകളിലൂടെയല്ല, ജനങ്ങളുടെ വിശ്വാസ്യത കൊണ്ടാണ് എൽ ഡി എഫ് സർക്കാർ തുടരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.



إرسال تعليق

0 تعليقات