കൊളച്ചേരി ഗ്രാമപഞ്ചായത്തിന്റെ ഇഫ്താർ സംഗമം സംഘടിപ്പിച്ചു

 



കൊളച്ചേരി: വിശുദ്ധ റമളാൻ മാസത്തോടനുബന്ധിച്ച് കൊളച്ചേരി ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. മത സൗഹാർദ്ദവും സഹോദരഭാവവും ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഗ്രാമപഞ്ചായത്ത് അങ്കണത്തിൽ നടന്ന പരിപാടിയിൽ വിവിധ മത-സാമൂഹിക - രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി വി ഷമീമ ചടങ്ങ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ വത്സൻ അധ്യക്ഷത വഹിച്ചു. കണ്ണൂർ ജില്ലാ പഞ്ചായത്ത് അംഗം മുസ്തഫ കോടിപ്പോയിൽ,എടക്കാട് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എം ശ്രീധരൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ നസീർ പി കെ പി, ഫൗസിയ കെ സി പി, ഗ്രാമപഞ്ചായത്ത് ആസൂത്രണ സമിതി വൈസ് ചെയർമാൻ കെ പി അബ്ദുൽ മജീദ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ പി ഫസീല, പി വി റഹ്മത്ത്, ടിന്റു സുനിൽ, എം അബ്ദുൽ അസീസ്, കെ എം ശിവദാസൻ എം ദാമോദരൻ, ആറ്റക്കോയ തങ്ങൾ പാട്ടയം, കെ വി ഗോപിനാഥ്, ഇ പി ഗോപാലകൃഷ്ണൻ, പി രഘുനാഥ് മാസ്റ്റർ, എം അനന്തൻ മാസ്റ്റർ, ഒ കെ ചന്ദ്രൻ, എം സജ്മ, പി വി വത്സൻ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു  ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ, നിർവ്വഹണ ഉദ്യോഗസ്ഥർ, സാമൂഹിക-സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ എന്നിവരും ചടങ്ങിൽ സാന്നിധ്യം വഹിച്ചു. റമളാൻ മാസത്തിന്റെ ആത്മീയ സന്ദേശമായ സമാധാനം, സഹാനുഭൂതി, പരസ്പര ബഹുമാനം എന്നിവ സമൂഹത്തിൽ വളർത്തേണ്ടതിന്റെ ആവശ്യകത പ്രസംഗകർ ചൂണ്ടിക്കാട്ടി. തുടർന്ന് പ്രത്യേകമായി ഒരുക്കിയ ഇഫ്താർ വിരുന്ന് ശ്രദ്ധേയമായി . ഗ്രാമപഞ്ചായത്ത് സെക്രട്ടറി ആന്റണി എൻ സ്വാഗതവും, അസിസ്റ്റന്റ് സെക്രട്ടറി ഇ ജനേഷ് നന്ദിയും പറഞ്ഞു



إرسال تعليق

0 تعليقات