എറണാകുളം ഉദയംപേരൂരിൽ കായലിൽ മീൻ പിടിക്കാൻ പോയ മത്സ്യ തൊഴിലാളിയെ കാണാതായി. ഉദയംപേരൂർ ഫിഷർമെൻ കോളനിക്ക് സമീപം മുത്താനിക്കാട് സ്വദേശി സുരേഷ് കുമാറിനെയാണ് കാണാതായത്. മുല്ലപ്പന്തൽ ഷാപ്പിന് സമീപത്തുള്ള കായലിൽ ഇന്നലെ വൈകിട്ട് 7.30ഓടെയാണ് സംഭവം. രാത്രി വൈകിയും മടങ്ങി വരാതായതോടെ നാട്ടുകാർ നടത്തിയ തിരച്ചിലിൽ വള്ളവും വലയും കണ്ടെത്തിയിരുന്നു. കായലിൽ സ്കൂബ ടീമിൻ്റെ നേതൃത്വത്തിൽ തിരച്ചിൽ തുടരുകയാണ്. ഇന്നലെ വൈകിട്ട് ഏഴ് മണിക്ക് മീൻപിടിക്കാൻ പോയതായിരുന്നു. സുരേഷിൻ്റെ വള്ളം കായലിൽ ഒഴുകി നടക്കുന്നത് തിരച്ചിൽ നടത്തിയപ്പോള്‍ അഗ്നി രക്ഷാ സേനാംഗങ്ങള്‍ കണ്ടെത്തിയിരുന്നു. മീൻപിടിക്കാൻ ഉപയോഗിച്ച വലയും കായലിൻ്റെ നടുക്ക് നിന്ന് സ്കൂബാ സംഘങ്ങളും മത്സ്യത്തൊഴിലാളികളും കണ്ടെത്തി.

.jpg)

إرسال تعليق