ഡല്‍ഹി: ഇന്ത്യൻ വ്യോമസേനയുടെ സുഖോയ് യുദ്ധവിമാനം തകർന്നു വീണതായി സൂചന. സുഖോയ്-30 എംകെഐ യുദ്ധവിമാനം റഡാറില്‍ നിന്ന് ബന്ധം നഷ്ടമായതായി പ്രതിരോധ വകുപ്പു അറിയിച്ചു. വിമാനവുമായുള്ള ബന്ധം നഷ്ടപ്പെട്ടതായി വിവരം ലഭിച്ചതിനെ തുടർന്ന് അന്വേഷണം ആരംഭിച്ചതായി ഗുവാഹത്തി പ്രതിരോധ പിആർഒ വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട അന്വേഷണം ഇന്ത്യൻ വ്യോമസേന തന്നെ നടത്തുകയാണ്. അസമിലാണ് സംഭവം നടന്നതെന്നാണ് ലഭിക്കുന്ന വിവരം. വിമാനത്തിന്റെ പൈലറ്റിനെയും ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും റിപ്പോർട്ടുകളുണ്ട്. ഇന്ന് വൈകിട്ട് ഏഴ് മണിയോടെയാണ് വിമാനവുമായി ബന്ധം നഷ്ടമായത്. വിമാനം തകർന്നിട്ടുണ്ടോയെന്ന കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ലഭിച്ചിട്ടില്ല. പ്രദേശത്ത് തിരച്ചില്‍ പ്രവർത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
.jpg)




Post a Comment