പാർവ്വതി ദേവിയുടെയും ശിവന്റെയും മകനാണ് ദണ്ഡൻ , അപാര ശക്തിശാലിയും , എന്തിനെയും കിഴ്പെടുത്തുവാനുള്ള ശക്തിശാലിയുമായിരുന്നു ദണ്ഡൻ . അത് അദ്ദേഹത്തെ അഹങ്കാരിയാക്കി മാറ്റി . എന്നാൽ ദണ്ഡന്റെ ഈ സ്വഭാവം മാതാപിതാക്കളിൽ വലിയ സങ്കടവും ദുഃഖവുമുണ്ടാക്കിയിരുന്നു . ദണ്ഡന്റെ ക്രൂരമായ പ്രവർത്തികൾ കണ്ടു ദുഖിച്ചിരിക്കുന്ന ശിവഭഗവാനെ കണ്ടു പാർവതി ദേവിക്കു അതിയായ ദുഖമുണ്ടായി , തൽഫലമായി ദേവിയുടെ കണ്ണുകള്ളിൽ നിന്നു രണ്ടു കണ്ണുനീർതുള്ളികൾ അടർന്നു വീണു . അതിൽ നിന്ന് ചീറുമ്പമാർ അവതരിച്ചു ( ശ്രീ കുറുംബ മൂത്തവരും ഇളയവരും ) , വലതു കണ്ണിൽ നിന്ന് ജനിച്ചവളെ മൂത്തവൾ എന്നും ഇടതു കണ്ണിൽ നിന്ന് ജനിച്ചവളെ ഇളയവൾ എന്നും അറിയപ്പെട്ടു . അതിരൗദ്ര ഭാവം പൂണ്ട ദേവിമാരെ കണ്ടു ദണ്ഡന്റെയും കണഠാകർണ്ണൻ്റെ അഹംഭാവവും , അഹങ്കാരവും ശമിച്ചു കൊണ്ടവർ ദേവിയുടെ മുന്നിൽ കൈകൂപ്പി നിന്നു , അവർ തങ്ങളുടെ ക്രൂര സ്വഭാവം ഉപേക്ഷിച്ചു ധർമ്മം ആചരിച്ചു തുടങ്ങിയെന്നാണ് ഐതിഹ്യം . ദാരിക വധത്തിനു ശേഷം നല്ലച്ഛന്റെ അനുമതിയോടെ ഭൂലോകത്തു വന്ന കുറുംബമാരുടെകൂടെ ദണ്ഡനും കണ്ടകർണ്ണനും കൂടെ അനുഗമിച്ചു . കുറുംബ നാൽവർ സംഘം എന്ന് ഇവർ അറിയപ്പെട്ടു . കണ്ണൂർ ഭാഗത്തു കുറുംബ കാവുകളിൽ കുറുമ്പയുടെ ഇടതു ഭാഗത്തായി ദണ്ഡനു സ്ഥാനം , അപൂർവം കുറുംബ കാവുകളിൽ വർഷങ്ങൾ കൂടുമ്പോൾ മാത്രമാണ് ദണ്ഡൻ കോലം കെട്ടിയാടിക്കുക 1008 തിരി പന്തം ആണ് ദണ്ഡൻ തെയ്യത്തിന്റെ പ്രേത്യേകത .കറുപ്പും ചുകപ്പും കലർന്ന വേഷമാണ് വെള്ളാട്ടത്തിനു . കൂടാതെ പന്തത്തോടെയുള്ള വെള്ളാട്ടം മറ്റു തെയ്യങ്ങളിൽ കുറവാണു . ഭക്തർ തന്നെ പന്തം അർപ്പിക്കുക എന്നത് ഇ തെയ്യത്തിന്റെ പ്രേത്യക ആചാരം ആണ് .ഭകതരുടെ ആയുരാരോഗ്യ സൗഖ്യതിനു വേണ്ടി ദണ്ഡൻ തെയ്യത്തിനു ആയിരത്തിരി സമർപ്പണം ചെയ്‌യാറുണ്ട് .കണ്ണൂർ പുതപ്പാറ തെക്കുംഭാഗത്തുള്ള നൂഞ്ഞിക്കര ശ്രീകുറുംബ ഭഗവതി ക്ഷേത്രത്തിൽ ഈ വർഷം തികഞ്ഞ ആചാര അനുഷ്‍ഠനരീതിയിൽ , പൂർവ കാലത്തു ചമച്ച രീതിയിൽ തന്നെ മാർച്ച് 8 തിയ്യതി പുലർച്ചെ 3 മണിക്ക് ദണ്ഡൻ തെയ്യം കെട്ടിയടിക്കുന്നുണ്ട് എല്ലാ ഭകതരെയും കാവിലേക്കു സ്വാഗതം ചെയ്യുന്നു
8/03/2026 ഞായറാഴ്ച പുലർച്ചെ 3 മണിക്ക്
നൂഞ്ഞിക്കര ശ്രീകുറുംബ കാവ് ,
കണ്ണൂർ പുതപ്പാറ തെക്കുംഭാഗം .
▫️▫️
.jpg)
.jpg)



Post a Comment