കണ്ണൂർ : കണ്ണൂർ നിയോജക മണ്ഡലം ബിജെപി എൻഡിഎ സ്ഥാനാർഥി സി രഘുനാഥ് ഞായറാഴ്ച അതിരാവിലെ തന്നെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കണ്ണൂർ പയ്യാമ്പലം കടപ്പുറത്തു പ്രഭാത സവാരിക്ക് എത്തിയത് . രാവിലെ പ്രഭാത സവാരിക്ക് എത്തിയ ജനങ്ങളുമായി അദ്ദേഹം ആശയ വിനിമയം നടത്തുകയും , കണ്ണൂറിന്റെ സമഗ്ര വികസനത്തിന് വേണ്ടി അദ്ദേഹത്തെ വിജയിപ്പിക്കണം എന്ന് അഭ്യർത്ഥിച്ചു . മണ്ഡലത്തിലെ നേതാക്കളുമായിയാണ് അദ്ദേഹം സവാരിക്ക് എത്തിയത് . അതിനു ശേഷം ബിജെപിയുടെ നേതൃത്വത്തിൽ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന മഹാസമ്പർക്ക യജ്ഞത്തിലും കുടുംബ യോഗങ്ങളിലും അദ്ദേഹം പങ്കെടുത്തു . മണ്ഡലം പ്രസിഡന്റ് മാരായ ബിനിൽ കൃഷ്ണ , ആസാദ് എസ് , ജില്ലാ സെക്രട്ടറി അർച്ചന വണ്ടിച്ചാൽ ബിജെപി ജില്ലാ സെക്രട്ടറി ടി ജ്യോതി, മഹിളാമോർച്ച ജില്ലാ പ്രസിഡൻ്റ് ജയലത , മണ്ഡലം ജനറൽ സെക്രട്ടറിമാരായ ജിജു വിജയൻ , നേതാക്കളായ ഷമീർ ബാബു , അക്ഷയ് തുടങ്ങിയവർ അദ്ദേഹതെ അനുഗമിച്ചു.
.jpg)



إرسال تعليق