സർക്കാർ ആശുപത്രികളിലെ സൗജന്യ ഭക്ഷണവിതരണം നിർത്തലാക്കുമെന്ന് ആരോഗ്യമന്ത്രി; ഡിവൈഎഫ്ഐയുടെ ഉച്ചഭക്ഷണ പദ്ധതി തകർക്കാൻ നീക്കം


സർക്കാർ ആശുപത്രികളിൽ സംഘടനകൾ നൽകി വരുന്ന സൗജന്യ ഭക്ഷണവിതരണം നിർത്തലാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ മുരളീധരൻ. കമ്മ്യൂണിറ്റി കിച്ചൻ വഴി ഭക്ഷണ വിതരണം നടത്താനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്ന് മന്ത്രി അറിയിച്ചു. ഡിവൈഎഫ്ഐയുടെ ഉച്ചഭക്ഷണ പദ്ധതി തകർക്കാനാണ് യുഡിഎഫ് സർക്കാരിന്റെ നീക്കം. ഡിവൈഎഫ്ഐ അടക്കമുള്ള സംഘടനകൾ വർഷങ്ങളായി സർക്കാർ ആശുപത്രികളിൽ സൗജന്യമായി ഭക്ഷണ വിതരണം നടത്തിവരുന്നുണ്ട്. നിരവധി രോ​ഗികളും കൂട്ടിരിപ്പുകാരുമാണ് ഇതിലൂടെ ആശ്വാസം കണ്ടെത്തുന്നത്. എന്നാൽ ഇതിനാണ് ആരോഗ്യ വകുപ്പ് മന്ത്രി കെ മുരളീധരൻ അന്ത്യം കുറിക്കാൻ പോകുന്നത്.



إرسال تعليق

0 تعليقات