തിരുവനന്തപുരത്ത് രണ്ട് സീറ്റുകളിൽ കോൺഗ്രസും ബിജെപിയും ഡീൽ ഉണ്ടെന്ന് എ എ റഹീം. തിരുവനന്തപുരം സെൻട്രലും അരുവിക്കരയും ഡീൽ ഉണ്ടെന്നും അരുവിക്കരയിൽ ബിജെപിയുടെ പ്രവർത്തനങ്ങൾ അവസാനിപ്പിച്ചിരിക്കുകയാണെന്നും എ എ റഹീം പറഞ്ഞു. ബിജെപി അവിടെ വി എസ് ശിവകുമാറിനു വേണ്ടി പ്രവർത്തിക്കുന്നു. അതേസമയം തിരുവനന്തപുരം സെൻട്രൽ മണ്ഡലത്തിൽ കോൺഗ്രസിന്റെ ഏതു പ്രവർത്തകരെയാണ് കാണാൻ കഴിയുന്നതെന്നും അദ്ദേഹം ചോദിച്ചു. വിഎസ് ശിവകുമാറിന്റെ തട്ടകം ആയിരുന്നില്ലേ എന്നും, തിരുവനന്തപുരം സെൻട്രലിൽ കോൺഗ്രസുകാർ ബിജെപിക്ക് വേണ്ടി പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുടെ ആദ്യത്തെയും രണ്ടാമത്തെയും സ്ഥാനാർത്ഥി പട്ടികയിൽ തിരുവനന്തപുരം സെൻട്രലും അരുവിക്കരയും ഉണ്ടായിരുന്നില്ല. അവസാനത്തെ പട്ടികയിലാണ് രണ്ടിടങ്ങളിലും സ്ഥാനാർത്ഥിയെ നിർണയിച്ചത്. തിരുവനന്തപുരം കോർപ്പറേഷൻ ബിജെപിക്ക് ലഭിക്കുന്നതിൽ നിർണായകമായ പങ്കുവഹിച്ച ആളാണ് വി എസ് ശിവകുമാറെന്നും അദ്ദേഹം ആരോപിച്ചു. മതനിരപേക്ഷ വോട്ടർമാർ ഈ ഡീൽ കണ്ണ് തുറന്ന് കാണണം കോൺഗ്രസ് ബിജെപി കൊടുക്കൽ വാങ്ങൽ അവസാനിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ അടുത്ത ഘട്ടം നാളെ തുടങ്ങും. അതേസമയം തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ഭാഗമായി മുഖ്യമന്ത്രി പിണരായി വിജയൻ നാളെ തലസ്ഥാനത്ത് എത്തും. മുഖ്യമന്ത്രി നാളെ അരുവിക്കര മണ്ഡലത്തിലും, വൈകുന്നേരം 4 മണി വട്ടിയൂർക്കാവ് മണ്ഡലത്തിലും, വൈകുന്നേരം 5 മണിക്ക് നേമം മണ്ഡലത്തിലും വൈകുന്നേരം 6 മണിക്ക് കഴക്കൂട്ടം മണ്ഡലത്തിലും അദ്ദേഹം പങ്കെടുക്കും.

.jpg)

Post a Comment