സ്വച്ഛ് സർവ്വേക്ഷൻ 2026 ന്റെ ഭാഗമായി ശുചീകരണ തൊഴിലാളികൾക്കും ഹരിത കർമ്മ സേന അംഗങ്ങൾക്കുമുള്ള യൂണിഫോം വിതരണം നഗരസഭ ചെയർപേഴ്സൺ അഡ്വ ഇ വി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പബ്ലിക്ക് ഹെൽത്ത് ഇൻസ്പെക്ടർ സതീഷ് പി.വി സ്വാഗതം പറഞ്ഞു. നഗരസഭ ഹെൽത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ പി നൂർദീൻ അധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൺ , നിഷിത റഹ്മാൻ , വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൻ കെ ബിജു കൗൺസിലർമാരായ ടി എൻ പ്രമോദ് , നഗരസഭ സെക്രട്ടറി ടി വി നാരായണൻ,സീനിയർ പബ്ലിക്ക് 'ഹെൽത്ത് ഇൻസ്പെക്ടർ വി പ്രേമരാജൻ തുടങ്ങിയവർ ആശംസ പറഞ്ഞു. 'പബ്ലിക്ക് ഹെൽത്ത് ഇൻസ്പെക്ടർ ജിഷ കെ നന്ദി പറഞ്ഞു
.jpg)




إرسال تعليق