സിഎച്ച് കണാരൻ പാർട്ടി വളർച്ചയിൽ നിർണായക പങ്കുവഹിച്ച നേതാവാണെന്ന് സിഎച്ച് കണാരൻ സ്മതി കുടീരം സ്ക്വയർ ഉദ്ഘാടനം ചെയ്തു കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അതേസമയം ലോകത്തിൽ ലക്ഷക്കണക്കിന് ആളുകൾ ആശങ്കയിൽ കഴിയുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും, അമേരിക്കയുടെ വന്യമൃഗരീതി ലോകത്ത് വലിയ അശാന്തിക്ക് കാരണമാകുന്നതായും അദ്ദേഹം വിമർശിച്ചു. യുഡിഎഫും ബിജെപിയും കോർപ്പറേറ്റുകളുടെ പുരോഗതിയെയാണ് മുൻനിർത്തുന്നതെന്നും അദ്ദേഹം വിമർശിച്ചു. മുൻപ് യുഡിഎഫ് കൺവീനർ ലൈഫ് മിഷൻ പദ്ധതി നിർത്തലാക്കുമെന്ന് പറഞ്ഞിരുന്നു. സംസ്ഥാനത്ത് എൽഡിഎഫ് ഭരണകാലത്ത് നിരവധി നേട്ടങ്ങൾ കൈവരിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. അതിദാരിദ്രമുക്ത പ്രഖ്യാപനം ലോകശ്രദ്ധ നേടിയതും, ലൈഫ് മിഷൻ പദ്ധതിയിലൂടെ 5 ലക്ഷം വീടുകൾ നിർമ്മിച്ച് 20 ലക്ഷത്തിലധികം പേർക്ക് വീട് നൽകാനായതും ഇതിന്റെ ഉദാഹരണങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു. ഇത് എല്ലാം എൽഡിഎഫ് തുടർഭരണത്തിലൂടെയാണ് സാധ്യമായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.യുദ്ധത്തിന്റെ പ്രതിഫലനം രാജ്യത്തിനകത്തും അനുഭവപ്പെടുന്നുണ്ടെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഹോട്ടൽ വ്യവസായവും അടുക്കള ചെലവുകളും യുദ്ധം ബാധിച്ചതായി അദ്ദേഹം പറഞ്ഞു. ഗൾഫ് മേഖലയിൽ പോലും ഈ അശാന്തിയുടെ സ്വാധീനം ഉണ്ടെന്നും, അവിടെ ജോലി ചെയ്യുന്ന മലയാളികൾക്ക് തൊഴിൽ നഷ്ടപ്പെടുമോ എന്ന ആശങ്ക നിലനിൽക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ⁰രാജ്യം അമേരിക്കയെ അപലപിക്കാൻ തയ്യാറാകുന്നില്ലെന്ന വിമർശനവും അദ്ദേഹം ഉയർത്തി. സാമ്രാജ്യത്വ വിരുദ്ധ നിലപാട് ഇന്ത്യ നേരത്തെ തന്നെ സ്വീകരിക്കേണ്ടതായിരുന്നുവെന്നും, യു.പി.എ സർക്കാർ അമേരിക്കയുമായി ഒപ്പുവെച്ച ആണവകരാറിനെ ഇടതുപക്ഷം എതിർത്തിരുന്നുവെന്നും, അമേരിക്കൻ വിധേയത്വം രാജ്യത്തിന്റെ പുരോഗതിയെ ബാധിച്ചുവെന്നും അദ്ദേഹം ഓർമിപ്പിച്ചു. സംസ്ഥാനത്ത് എൽഡിഎഫ് ഭരണകാലത്ത് നിരവധി നേട്ടങ്ങൾ കൈവരിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. അതിദാരിദ്രമുക്ത പ്രഖ്യാപനം ലോകശ്രദ്ധ നേടിയതും, ലൈഫ് പദ്ധതിയിലൂടെ 5 ലക്ഷം വീടുകൾ നിർമ്മിച്ച് 20 ലക്ഷത്തിലധികം പേർക്ക് വീട് നൽകാനായതും ഇതിന്റെ ഉദാഹരണങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു. ഇത് എല്ലാം എൽഡിഎഫ് തുടർഭരണത്തിലൂടെയാണ് സാധ്യമായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തിലെ എല്ലാ പ്രദേശങ്ങളും വികസനത്തിന്റെ ഫലം അനുഭവിച്ചിട്ടുണ്ടെന്നും, ഇനി കൂടി നാട് വളരുകയും പുരോഗതി കൈവരിക്കുകയും ചെയ്യേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പ്രസംഗം സമാപിപ്പിച്ചു
.jpg)



Post a Comment