കുട്ടനാടിന്റെ ഗതാഗത ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ചുകൊണ്ട് നവീകരിച്ച ആലപ്പുഴ – ചങ്ങനാശേരി (എസി) റോഡും പടഹാരം പാലവും മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. കേവലം ഒരു റോഡ് പുനരുദ്ധാരണമല്ല, മറിച്ച് ഭാവിയിലെ പ്രളയങ്ങളെപ്പോലും അതിജീവിക്കാൻ ശേഷിയുള്ള അത്യാധുനിക പാതയാണ് സർക്കാർ യാഥാർഥ്യമാക്കിയതെന്നും മുഖ്യമന്ത്രി. നേരത്തെ ചെറിയ മഴ പെയ്താൽ പോലും ഗതാഗതം തടസ്സപ്പെട്ടിരുന്ന എസി റോഡിന്റെ അവസ്ഥ പരിതാപകരമായിരുന്നു. 2018-ലെ മഹാപ്രളയം റോഡിന് വൻതോതിലുള്ള നാശനഷ്ടങ്ങൾ വരുത്തിവെച്ചു. എന്നാൽ പഴയ റോഡ് വെറുതെ പുതുക്കിപ്പണിയുകയല്ല സർക്കാർ ചെയ്തത്. ഇനിയൊരു പ്രളയം വന്നാലും തകരാത്ത വിധം, ഗതാഗതം തടസ്സപ്പെടാത്ത രീതിയിലാണ് അഞ്ച് വർഷം കൊണ്ട് ഇതിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. ആലപ്പുഴ, കോട്ടയം ജില്ലക്കാർക്ക് മാത്രമല്ല, സംസ്ഥാനത്തുടനീളമുള്ള യാത്രക്കാർക്ക് ഈ പദ്ധതി വലിയ ഗുണകരമാകും. കുട്ടനാടിന്റെ യാത്രാദുരിതത്തിന് അറുതി വരുത്തിക്കൊണ്ട് പടഹാരം പാലവും ഇന്ന് തുറന്നു കൊടുത്തു. ഏകദേശം 453 മീറ്റർ നീളത്തിൽ 57 കോടി രൂപ ചെലവഴിച്ചാണ് പാലം നിർമ്മിച്ചിരിക്കുന്നത്. പത്തു വർഷം മുൻപ് നമ്മുടെ നാട്ടിൽ ഒന്നും നടക്കില്ലെന്ന പൊതുവികാരമാണ് നിലനിന്നിരുന്നതെന്ന് മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു. നടക്കില്ലെന്ന് കരുതിയ ഗെയിൽ പൈപ്പ് ലൈൻ, ദേശീയപാതാ വികസനം തുടങ്ങിയ പദ്ധതികൾ 2016-ന് ശേഷം സർക്കാർ ഇച്ഛാശക്തിയോടെ പൂർത്തിയാക്കി. വികസനത്തിന്റെ സ്പർശം എല്ലാ പ്രദേശങ്ങളിലും എത്തണമെന്ന കൃത്യമായ നയത്തിന്റെയും പ്രതിബദ്ധതയുടെയും ഭാഗമായാണ് ഈ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. എല്ലാവരും വികസനത്തിന്റെ ഗുണഫലങ്ങൾ അനുഭവിക്കണമെന്നതാണ് എൽഡിഎഫ് സർക്കാരിന്റെ ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.

.jpg)

Post a Comment