കരുവഞ്ചാൽ യങ്ങ് മൈൻഡ്സ് ക്ലബ്ബ് ജൈവകൃഷി ബോധവൽക്കരണ ഏകദിന പഠന ക്യാമ്പ് സംഘടിപ്പിച്ചു


കരുവഞ്ചാൽ  യങ്ങ് മൈൻഡ്സ്  ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സെൻമേരിസ് മാതൃവേദി, തലശ്ശേരി സോഷ്യൽ സർവീസ് സൊസൈറ്റി എന്നിവയുടെ സഹകരണത്തോടെ ഏകദിന ജൈവ കൃഷി പ്രോത്സാഹന ക്യാമ്പ് സംഘടിപ്പിച്ചു. ശാസ്ത്രീയമായി കൂൺ കൃഷി ചെയ്യുന്നതിനെ പറ്റിയും, ജൈവകൃഷിയെ പറ്റിയും ക്ലാസുകൾ സംഘടിപ്പിച്ചു. യങ്ങ് മൈൻഡ്സ് ക്ലബ്ബ് കരുവഞ്ചാലിന്റെ പ്രസിഡന്റ് ജോസഫ് തോമസിന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങ് കാർത്തികപുരം സെന്റ് സെബാസ്റ്റ്യൻസ് ചർച്ച് വികാരി ഫാദർ അനീഷ് കുളത്തറ ഉദ്ഘാടനം ചെയ്തു. യങ്ങ്മൈൻഡ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് ഗവർണർ കെ വി പ്രശാന്ത് മുഖ്യാതിഥി ആയിരുന്നു. തലശ്ശേരി സോഷ്യൽ സർവീസ് സൊസൈറ്റി കാർത്തികപുരം യൂണിറ്റ് പ്രസിഡന്റ് ആന്റണി നിരപ്പേൽ ആശംസ അർപ്പിച്ച് സംസാരിച്ചു. സിസ്റ്റർ ഗ്രേസി സ്വാഗതവും, ക്ലബ്ബ് സെക്രട്ടറി ജിമ്മിൽ ജയിംസ് നന്ദിയും പറഞ്ഞു. ക്യാമ്പിൽ നൂറോളം അംഗങ്ങൾ പങ്കെടുത്തു.



Post a Comment

Previous Post Next Post

AD01