ശബരിമല യുവതി പ്രവേശനം: ആചാരനുഷ്ഠാനങ്ങള്‍ സംരക്ഷിക്കും, സുപ്രീം കോടതിയെ നിലപാട് അറിയിക്കും; കെ ജയകുമാർ



ശബരിമല യുവതി പ്രവേശനത്തിൽ ആചാരനുഷ്ഠാനങ്ങള്‍ സംരക്ഷിക്കുമെന്നും സുപ്രീം കോടതി വിധിയെ ബോർഡ് അംഗീകരിക്കുന്നില്ലെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ ജയകുമാർ. സുപ്രീം കോടതിയെ നിലപാട് അറിയിക്കുമെന്നും മാർച്ച് 14ന് മുൻപ് കോടതിയെ അറിയിക്കാൻ ബന്ധപ്പെട്ടവരെ ചുമതലപ്പെടുത്തുമെന്നും മാധ്യമങ്ങളോട് സംസാരിക്കവേ അദ്ദേഹം പറഞ്ഞു. സത്യവാങ്മൂലം നൽകും. ക്ഷേത്രാചാരത്തെ സംരക്ഷിക്കുന്നത് മാത്രമാണ് ദേവസ്വം ബോർഡിൻ്റെ തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു. 
അതേസമയം, പമ്പയിൽ വിഷുദിനത്തിൽ ഫെസ്റ്റിവൽ ഓഫീസ് ആരംഭിക്കുമെന്ന് അദ്ദേഹം അറിയിച്ചു. ശബരിമലയിലെ നടത്തിപ്പിനായി വിശദമായ ബജറ്റ് രൂപീകരിക്കുന്നതിലൂടെ ആവശ്യമില്ലാത്ത ചെലവ് ഇതിലൂടെ നിയന്ത്രിക്കാൻ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ടെൻഡർ വ്യവസ്ഥകൾ ആധുനിക വൽക്കരിക്കും. ശബരിമലയിലെ ശുചീകരണത്തിനായി പുതിയ പ്രോട്ടോക്കോൾ തയ്യാറാക്കുന്നതായിരിക്കും. സ്പോൺസർഷിപ്പിനുവേണ്ടി മാനദണ്ഡങ്ങൾ പുതുക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇടനിലക്കാരെ പൂർണമായും ഒഴിവാക്കുകയും സ്പോൺസർഷിപ്പിനായി ഇങ്ങോട്ട് സമീപിക്കുന്നവരെ പ്രോത്സാഹിപ്പിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.


Post a Comment

Previous Post Next Post

AD01