മനോജ് കെ. ഗോവിന്ദിന് ദേശീയ പുരസ്കാരം


 പയ്യാവൂർ: കണ്ണൂർ നാറാത്ത് സ്വദേശിയായ തബലിസ്റ്റ് മനോജ് കെ. ഗോവിന്ദ് ഭാരത് സേവക് സമാജ് (ബിഎസ്എസ്) ദേശീയ പുരസ്കാരത്തിന് അർഹനായി. ആരാലും അറിയപ്പെടാതെ പോകുമായിരുന്ന നിരവധി കലാകാരന്മാരുടെ ഗാനങ്ങളും കഥകളും ശബ്ദമിശ്രണം, എഡിറ്റിംഗ് എന്നിവ ചെയ്ത് വീഡിയോ തയാറാക്കി കണ്ണൂർ സംഗീത കൂട്ടായ്മ എന്ന സംഘടന മുഖേന സാധരണ ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ മുഖ്യ പങ്കുവഹിച്ചയാളാണ് മനോജ്.  കലാരംഗത്തെ സമഗ്രസംഭാവനക്കാണ് ബിഎസ്എസ് ദേശീയപുരസ്കാരം ലഭിച്ചത്. തിരുവനന്തപുരം കവടിയാറിലെ ബിഎസ്എസ് ആസ്ഥാനത്ത്  നടന്ന ചടങ്ങിൽ ദേശീയ അധ്യക്ഷൻ ബി.എസ്. ഗോപകുമാർ പുരസ്കാരം സമ്മാനിച്ചു. 

  






Post a Comment

Previous Post Next Post

AD01