കണ്ണൂർ: വിശ്രമമില്ലാത്ത ജീവിതശൈലിയുമായി കണ്ണൂർ മണ്ഡലം സ്ഥാനാർഥി രാമചന്ദ്രൻ കടന്നപ്പള്ളി ജനഹൃദയങ്ങളിലേക്ക്. തെരഞ്ഞെടുപ്പ് വന്നാലും ഇല്ലേങ്കിലും ജനങ്ങളുടെ ഇടയിൽ നിറഞ്ഞുനിൽക്കുക അദ്ദേഹത്തിൻ്റെ നിത്യചര്യയാണ് . വീടുകൾ കയറിയും സ്ഥാപനങ്ങൾ കയറിയുമുള്ള വോട്ടഭ്യർഥന രാവിലെ തുടങ്ങുന്നു. നട്ടുച്ചനേരത്ത് കത്തുന്ന വെയിലിലും അതിന് അവസാനമില്ല. പൊതുപര്യടനത്തിന് ശേഷവുംതൻ്റെ പ്രിയപ്പെട്ട വോട്ടർമാരുടെ സങ്കടങ്ങളും സന്തോഷങ്ങളും പങ്കിടാൻ സമയം കണ്ടെത്തുന്നു. ശനിയാഴ്ച രാവിലെ ബർണശ്ശേരിയിലെയും തെക്കി ബസാറിലെയും മേലെ ചൊവ്വയിലെയും ചർച്ചുകളിൽ ഓശാന പെരുന്നാൾ കൂടിയ ശേഷമാണ് പൊതുപര്യടനം ആരംഭിച്ചത്.രാഷ്ട്രീയ ഭേദമന്യേ ജനങ്ങൾ അദ്ദേഹത്തിനായി ഓരോ കേന്ദ്രത്തിലും കാത്തിരിന്നു. പൂക്കൾ നൽകിയും ഷാളണിയിച്ചും വരവേറ്റു. വാദ്യഘോഷങ്ങളോടെ പുത്തിരി കത്തിച്ചും പടക്കം പൊട്ടിച്ചുo യുവജനങ്ങളും കുട്ടികളും സ്വീകരണങ്ങൾ അവിസ്മരണീയമാക്കി. ചുരുങ്ങിയ വാക്കുകളിൽ മണ്ഡലത്തിൻ്റെ വികസനത്തെകുറിച്ചു വിശദീകരിച്ചു കടന്നപ്പള്ളി വോട്ടഭ്യർഥിച്ചു.ശനിയാഴ്ച കൊശോർമൂലയിൽ നിന്ന് തുടങ്ങി കാപ്പാട് അഴിക്കോടൻ ക്ലബ്ബിൽ സമാപിച്ചു. കക്കറ കോർണർ,കുറ്റിക്കകം തെരു മണ്ഡപം ,കിഴുന്നപ്പാറ,ലൂന കോർണർ,വട്ടക്കുളം,കടലായി,കുറുവ ,അവേര,പെരുമ്പനം കയ്യാലപറമ്പ്,കിഴുത്തള്ളി യാദവ തെരു),ചാല മനയത്ത് മൂല,ആറ്റടപ്പ സൗത്ത് യു.പി.സ്‌കൂൾ,കിഴക്കെക്കര,കാപ്പാട് റോഡ് എന്നിവിടങ്ങളിലായിരുന്നു സ്വീകരണം. പി ആർ വേശാല,യു ബാബു ഗോപിനാഥ്, പി കെ ശബരിഷ്,എൻ ബാലകൃഷ്ണൻ,പി രാജൻ, പി അജയകുമാർ,വൈഷ്ണവ് മഹീന്ദ്രൻ, കെ പി പ്രശാന്ത്,പി മമ്മൂട്ടി, സി ധീരജ്, രാഗേഷ് മന്ദമ്പേത്ത് ,കെ പ്രശോഭ്,കെ സുഷമ , ടി കെ ഷംസുദ്ദീൻ, വെള്ളോറ രാജൻ, കെ വി ബാബു, സി എച്ച് പ്രദീപൻ ,ശ്രീദീപ്, കോമത്ത് പ്രകാശൻ, കെ പ്രസന്നൻ, കെ വി അനിത എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു.

.jpg)

Post a Comment