കിണറിൽ വീണ ആടിനെ രക്ഷിക്കാൻ ഇറങ്ങിയ രണ്ട് പേർ മരിച്ചു


മലപ്പുറം : കൊണ്ടോട്ടി മുണ്ടക്കുളത്ത് ഇതര സംസ്ഥാന തൊഴിലാളികൾ മരിച്ചു. കിണറിൽ വീണ ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ഒഡീഷ സ്വദേശികളായ സന്തോഷ് ബഡത്യ (32) നരസിങ് പ്രധാൻ (35) എന്നിവരാണ് മരിച്ചത്.വൈകീട്ട് ആറ് മണിയോടെയാണ് സംഭവം. വെട്ടുകാട് മലബാർ ടെക് കോൺക്രീറ്റ് മിക്സ് കമ്പനിയുടെ അടുത്ത വീട്ടിലെ ആണ് 10 കോൽ ആഴമുള്ള കിണറിൽ വീണതിനെ രക്ഷിക്കാൻ ഇറങ്ങിയ ആൾക്ക് ശ്വാസതടസ്സം നേരിട്ടപ്പോൾ രക്ഷിക്കാൻ ഇറങ്ങിയ ആളും മരിച്ചുവെന്നാണ് റിപ്പോർട്ട്.ഇന്നലെ വൈകീട്ട് 6 മണിയോടെയാണ് സംഭവം.മാവൂരിൽ നിന്നും ഫയർഫോഴ്‌സ് എത്തിയാണ് ഇരുവരെയും പുറത്ത് എത്തിച്ചത്.കൊണ്ടോട്ടി സ്വകാര്യ ആശുപത്രിയിൽ നിന്നും മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇവർ ഈ മാസം 19 ന് ഒഡീഷയിലേക്ക് പോവാൻ ട്രെയിൻ ടിക്കറ്റ് എടുത്തിട്ടുണ്ടായിരുന്നു.



Post a Comment

Previous Post Next Post

AD01