മംഗലാപുരത്ത് ഫിസിയോതെറാപ്പി വിദ്യാർത്ഥിനിയായിരുന്ന 20-കാരി കീർത്തന ആത്മ.ഹത്യാശ്രമത്തെ തുടർന്ന് 11 ദിവസം വെന്റിലേറ്ററിൽ ചികിത്സയിൽ കഴിഞ്ഞ ശേഷം മരണപ്പെട്ടിരുന്നു ഏപ്രിൽ 19-ന് സ്വന്തം വീട്ടിലെ രണ്ടാം നിലയിലെ മുറിയിൽ ആ.ത്മഹത്യയ്ക്ക് ശ്രമിച്ച കീർത്തന ഏപ്രിൽ 30-നാണ് മരിച്ചത്.സഹപാഠിയായിരുന്ന ആദിത്യദേവ് വിവാഹവാഗ്ദാനം നൽകി വഞ്ചിച്ചതാണ് മകളെ ആ.ത്മഹത്യയിലേക്ക് നയിച്ചതെന്ന് കീർത്തനയുടെ മാതാപിതാക്കളായ ലീനയും ജെഷികുമാരും ആരോപിക്കുന്നു. മൂന്ന് വർഷമായി ഇരുവരും പ്രണയത്തിലായിരുന്നുവെന്നും, ഇതിനിടെ ആദിത്യദേവ് മറ്റൊരു വിദ്യാർത്ഥിനിയുമായി ബന്ധത്തിലാണെന്ന വിവരം കീർത്തന അറിഞ്ഞതോടെയാണ് മാനസികമായി തക.ർന്നതെന്നും കുടുംബം പറയുന്നു.
വാട്‌സ്ആപ്പ് ചാറ്റുകൾ, ഓഡിയോ സന്ദേശങ്ങൾ, ആത്മ.ഹത്യാശ്രമത്തിന് മുമ്പ് അയച്ച മെസേജുകൾ എന്നിവ ഉൾപ്പെടെ നിരവധി തെളിവുകൾ അന്വേഷണസംഘത്തിന് കൈമാറിയതായി കുടുംബം വ്യക്തമാക്കി. കീർത്തന മുൻപും ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നുവെന്നും, വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നതിന് രണ്ട് ദിവസം ശേഷമാണ് വീണ്ടും ആ.ത്മഹത്യയ്ക്ക് ശ്രമിച്ചതെന്നും കുടുംബം പറയുന്നു.
സംഭവത്തിൽ പേരാവൂർ ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. ആദിത്യദേവിനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും ഇതുവരെ അറസ്റ്റ് നടന്നിട്ടില്ല. പ്രതി മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചതിനാലാണ് അറസ്റ്റ് വൈകുന്നതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ വിശദീകരണം.
അതേസമയം, കീർത്തനയുടെ മ,രണവുമായി ആദിത്യദേവിന് ബന്ധമില്ലെന്നും മറ്റ് വ്യക്തിപരമായ കാരണങ്ങളാണ് ആ.ത്മഹത്യയ്ക്ക് ഇടയാക്കിയതെന്നും ആദിത്യ ദേവിന്റെ കുടുംബം പ്രതികരിച്ചു.







0 Comments