അത്താ‍ഴത്തിന് ശേഷം ഗ്രീൻ ടീ കുടിക്കാൻ തയ്യാറാണോ? വലിയ മാറ്റങ്ങളുണ്ടാകും, വെറുതെ ട്രൈ ചെയ്യൂ…


അത്താ‍ഴം ക‍ഴിച്ച ശേഷം ഒന്നുകിൽ നമ്മള്‍ ഫോണ്‍ നോക്കും അല്ലെങ്കിൽ ടിവി കണ്ടിട്ട് കിടന്നുറങ്ങുന്നതായിരിക്കും പതിവ്. വീണ്ടും വിശന്നാൽ ആഹാരം ക‍ഴിക്കാനായി നേരെ അടുക്കളയിലേക്ക് വിടുന്നതായിരിക്കും. എന്നാൽ അത്താ‍ഴത്തിനു ശേഷം ഗ്രീൻ ടീ കുടിച്ചാൽ വലിയ മാറ്റങ്ങളുണ്ടാകും എന്ന് പറഞ്ഞാൽ നിങ്ങള്‍ വിശ്വസിക്കുമോ? ഒരു കൗതുകത്തിന് തുടങ്ങുന്ന ഈ ശീലം പിന്നീട് ഒരു ദിനചര്യയായി മാറും. മാറ്റങ്ങള്‍ എന്താണെന്ന് നോക്കിയാലോ… രാത്രി ഭക്ഷണം ക‍ഴിച്ച ശേഷം മിക്കവർക്കും വിശന്നു ക‍ഴിഞ്ഞാൽ വീണ്ടും ഭക്ഷണം ക‍ഴിക്കാനുള്ള ഒരു താത്പര്യമുണ്ടാകും. എന്നാല്‍ ഇക്കാര്യം തടയാൻ ഗ്രീൻ ടീ സഹായിക്കും. കാരണം എന്തെന്നാൽ രാത്രി ഭക്ഷണത്തിനു ശേഷം വിശന്നാൽ ഗ്രീൻ ടീ ദിവസേന കുടിക്കുകയാണെങ്കിൽ വീണ്ടും ഭക്ഷണം ക‍ഴിക്കണ്ട എന്നുള്ള കാര്യം കാലക്രമേണ നിങ്ങളുടെ തലച്ചോറിന് മനസ്സിലാകും. ഗ്രീൻ ടീ കുടിച്ചതോടു കൂടി ഭക്ഷണം ക‍ഴിക്കുന്നത് അവസാനിച്ചുവെന്ന തോന്നൽ സ്വാഭാവികമായുണ്ടാകും. അത്താഴത്തിനും ഉറങ്ങാൻ പോകുന്നതിനും ഇടയ്ക്ക് ഗ്രീൻ ടീ കുടിക്കുന്ന ഈ ഇടവേള വളരെ റിലാക്സിങ്ങാണെന്ന് തോന്നിത്തുടങ്ങും. വെറുതെ ഫോൺ നോക്കിയിരിക്കുന്നതിന് പകരം ഈ സമയം റിലാക്സ് ചെയ്യാൻ നിങ്ങളെ സഹായിക്കും. അതുപോലെ അമിതമായി ഭക്ഷണം ക‍ഴിക്കുന്നതിൽ തടയിടാൻ ഗ്രീൻ ടീ സഹായിക്കും. ഉറങ്ങുന്നതിന് ഒരു മണിക്കൂർ മുൻപ് ഗ്രീൻ ടീ കുടിക്കുന്നതാണ് ഏറ്റവും നല്ലത്. അല്ലെങ്കിൽ ഉന്മേഷമുണ്ടാകുകയും ഉറക്കം വരാൻ താമസമുണ്ടാകുകയും ചെയ്യും. ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരുത്തുന്നതിന് പകരം ദൈനംദിന കാര്യങ്ങളിൽ ഒരു ബാലൻസ് കൊണ്ടുവരാൻ ഇത്തരം ചെറിയ ശീലങ്ങൾ സഹായിക്കുന്നു.



Post a Comment

أحدث أقدم

AD01